ഏറ്റവുമധികം ആക്‌ടീവ് കേസുകളുള‌ള സംസ്ഥാനം കേരളം

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : രാജ്യത്ത് മൂന്നാം കോവിഡ് തരംഗത്തില്‍ ആശങ്കയായി മരണസംഖ്യയിലെ വര്‍ദ്ധന. മൂന്നാം തരംഗം ആരംഭിച്ച ശേഷം ഏറ്റവുമധികം മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തത് ഇന്നാണ് 871. ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണത്തില്‍ എന്നാല്‍ ഒരു ലക്ഷത്തിന്റെ കുറവുണ്ട്. 2,35,532 കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോ‌ര്‍ട്ട് ചെയ്‌തത്. രോഗമുക്തി നേടിയവരുടെ എണ്ണത്തിലും പുരോഗതിയുണ്ട്. 3,35,939 ആണത്. ആക്‌ടീവ് കേസുകളുടെ കണക്ക് 20.04 ലക്ഷമായി കുറഞ്ഞു. രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ ഇപ്പോഴും കോവി‌ഡ് ഉയര്‍ന്നുതന്നെ നില്‍ക്കുന്ന സ്ഥിതിയുണ്ട്. ഏറ്റവുമധികം ആക്‌ടീവ് കേസുകളുള‌ള സംസ്ഥാനം കേരളമാണ്. 3,34,162 കേസുകള്‍.

കര്‍ണാടകയും മഹാരാഷ്‌ട്രയുമാണ് രണ്ട്, മൂന്ന് സ്ഥാനങ്ങളിലുള‌ളത്. കേരളത്തില്‍ കേസുകള്‍ വര്‍ദ്ധിക്കുമ്പോള്‍ കര്‍ണാടകയിലും മഹാരാഷ്‌ട്രയിലും കേസുകള്‍ കുറയുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 17.59 ലക്ഷം ടെസ്‌റ്റുകള്‍ രാജ്യത്ത് നടത്തി. ആകെ ടെസ്‌റ്റുകള്‍ 72.57 ആയി. രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളുമായി കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ ഇന്ന് കോവിഡ് വിവരങ്ങള്‍ ചര്‍ച്ച ചെയ്യും. ബീഹാര്‍, ഒഡീഷ, ജാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളുമായാണ് ഇന്ന് ചര്‍ച്ച.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...