സൗദിക്ക് നേരെ ഹൂതികളുടെ പ്രകോപനം ; മിസൈൽ ലോഞ്ചറുകൾ തകർത്ത് ശക്തമായ തിരിച്ചടി നൽകി സഖ്യസേന

For full experience, Download our mobile application:
Get it on Google Play

റിയാദ്: പൗരന്മാർക്കും ഭരണകൂടത്തിന്‍റെ അടിസ്ഥാന സൗകര്യങ്ങൾക്കും നേരെ ഹൂതി വിഭാഗം നടത്തുന്ന ഭീകരാക്രമണങ്ങൾക്ക് ശക്തമായ ഭാഷയിൽ തിരിച്ചടി നൽകുമെന്ന് സൗദി നേതൃത്വത്തിലുള്ള സഖ്യസേന. റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ നടന്ന ആക്രമണങ്ങൾക്ക് പിന്നാലെയാണ് സഖ്യസേനയുടെ കർശന മുന്നറിയിപ്പ്. മേഖലയുടെ സുരക്ഷയ്ക്ക് ഭീഷണിയായ ഹൂതികളുടെ മൂന്ന് മിസൈൽ ലോഞ്ചറുകൾ സഖ്യസേന തകർത്തതായി അറിയിച്ചു.

ട്രക്കുകളിൽ ഘടിപ്പിച്ച നിലയിലുള്ള മൂന്ന് മിസൈൽ ലോഞ്ചറുകൾ സഖ്യസേന വായുമാർഗ്ഗം തകർക്കുന്നതിന്റെ ദൃശ്യങ്ങൾ ‘സൗദി പ്രസ് ഏജൻസി’ പുറത്തുവിട്ടു. ഒക്ടോബർ 8 വ്യാഴാഴ്ച നടത്തിയ നീക്കത്തിലാണ് ഈ മിസൈൽ ലോഞ്ചറുകൾ തകർത്തതെന്ന് സഖ്യസേന വക്താവ് മേജർ ജനറൽ തുർക്കി അൽ മാലിക്കി വ്യക്തമാക്കി. പൗരന്മാർക്ക് നേരെയും സിവിലിയൻ കേന്ദ്രങ്ങൾക്ക് നേരെയും ഉണ്ടാകുന്ന ആക്രമണങ്ങൾക്ക് കടുത്ത പ്രത്യാഘാതമുണ്ടാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.

വ്യാഴാഴ്ച റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഹൂതികൾ നടത്തിയ രണ്ട് ആക്രമണങ്ങളിൽ മൂന്ന് സൗദി പൗരന്മാർ കൊല്ലപ്പെടുകയും നിരവധി സ്വദേശികൾക്കും വിദേശികൾക്കും പരിക്കേൽക്കുകയും ചെയ്തിരുന്നതായി സൗദി ജനറൽ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷൻ സ്ഥിരീകരിച്ചു.

Asian Nov
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫ്ലൈദുബായ് റാഞ്ചൽ ശ്രമം ഇസ്രയേൽ വിമാനത്താവളത്തിൽ ഇടിച്ചിറക്കാൻ തന്നെ; സ്ഥിരീകരിച്ച് യുഎഇ അന്വേഷണം

0
അബുദാബി: ഫ്ലൈദുബായ് വിമാനം തട്ടിയെടുക്കാനായി ഇന്ത്യൻ ക്യാപ്റ്റൻ സ്മിത്ത് മച്ഛാറിനെ ആക്രമിച്ച...

​”സ്വയം നാണംകെട്ടു”; നവി പിള്ളയ്ക്കുള്ള നൊബേൽ സമ്മാനത്തിനെതിരെ ട്രംപ് പങ്കുവെച്ച കുറിപ്പ് ചർച്ചയാകുന്നു

0
വാഷിങ്ടൺ: ദക്ഷിണാഫ്രിക്കൻ നിയമജ്ഞ നവി പിള്ളയ്ക്ക് 2026ലെ സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം...

പ്രതിഷേധത്തെ നേരിടാൻ വൻ സന്നാഹം; ദില്ലിയിൽ ആറ് തടങ്കൽ കേന്ദ്രങ്ങൾ തുറന്നു, പരമാവധി സംയമനം...

0
ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ കോക്റോച്ച് ജനത പാർട്ടി...

കുട്ടികളില്ലായ്മയും സംശയവും കലാശിച്ചത് ക്രൂരകൃത്യത്തിൽ ; ഭർത്താവിനെ മയക്കിക്കിടത്തി ആക്രമിച്ച ഭാര്യ പിടിയിൽ

0
മീററ്റ്: മറ്റൊരു സ്ത്രീയുമായി ബന്ധമെന്ന് സംശയത്തിന് പിന്നാലെ ഭർത്താവിനെ മയക്കിക്കിടത്തി സ്വകാര്യ...