ആ​ദി​വാ​സി ഭൂ​മി റി​യ​ല്‍ എ​സ്റേ​റ​റ്റ് ഗ്രൂ​പ്പി​ന് തീ​റെ​ഴു​തി : അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കാ​ന്‍ ക​ല​ക്ട​ര്‍​ക്ക് നി​ര്‍​ദേ​ശം

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം: അ​ട്ട​പ്പാ​ടി​യി​ലെ ആ​ദി​വാ​സി ഭൂ​മി റി​യ​ല്‍ എ​സ്റേ​റ​റ്റ് ഗ്രൂ​പ്പി​ന് തീ​റെ​ഴു​തി ക​രാ​ര്‍ സം​ബ​ന്ധി​ച്ച്‌ അ​ന്വേ​ഷ​ണം ന​ട​ത്തി റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കാ​ന്‍ മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ന്‍ പാ​ല​ക്കാ​ട് ക​ല​ക്ട​ര്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി. സം​ഭ​വ​ത്തെ​ക്കു​റി​ച്ച്‌ പ്ര​ഥ​മി​ക അ​ന്വേ​ഷ​ണം ന​ട​ത്തി റി​പ്പോ​ര്‍​ട്ട് 24 മ​ണി​ക്കൂ​റി​ന​കം സ​മ​ര്‍​പ്പി​ക്ക​ണ​മെ​ന്നാ​ണ് മ​ന്ത്രി​യു​ടെ നി​ര്‍​ദേ​ശം.

1986നു​ശേ​ഷം ആ​ദി​വാ​സി ഭൂ​മി​യി​ല്‍ ഏ​തു​ത​ര​ത്തി​ലു​ള്ള ക​രാ​ര്‍ ന​ല്‍​കു​ന്ന​തും നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്ന് റ​വ​ന്യൂ വ​കു​പ്പ് വൃ​ത്ത​ങ്ങ​ള്‍ വ്യ​ക്ത​മാ​ക്കി. ആ​ദി​വാ​സി​ക​ളു​ടെ ഫാം ​ഭൂ​മി സ്വ​കാ​ര്യ റി​യ​ല്‍ എ​സ്റ്റേ​റ്റ് ഗ്രൂ​പ്പി​ന് ന​ല്‍​കി​യ ക​രാ​ര്‍ മ​ര​വി​പ്പി​ക്കാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് പ​ട്ടി​ക​വ​ര്‍​ഗ പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി​ക്ക് മ​ന്ത്രി എ.​കെ. ബാ​ല​നും നി​ര്‍​ദേ​ശം ന​ല്‍​കി. സ​ഹ​ക​ര​ണ വ​കു​പ്പാ​ണ് ക​രാ​ര്‍ മ​ര​വി​പ്പി​ക്കേ​ണ്ട​ത്. അ​തി​നാ​ല്‍, പ​ട്ടി​ക​വ​ര്‍​ഗ പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി സ​ഹ​ക​ര​ണ വ​കു​പ്പി​ന് ക​ത്ത് ന​ല്‍​കും. അ​തേ​സ​മ​യം, 2019 ഫെ​ബ്രു​വ​രി​യി​ല്‍ തൃ​ശൂ​ര്‍ മു​ണ്ടൂ​രി​ലു​ള്ള എ​ല്‍.​എ ഹോം​സ് എ​ന്ന് റി​യ​ല്‍ എ​സ്റ്റേ​റ്റ് ഗ്രൂ​പ്പു​മാ​യി ഒ​പ്പി​ട്ട ക​രാ​റി​നെ​ക്കു​റി​ച്ച്‌ റ​വ​ന്യൂ- പ​ട്ടി​ക​വ​ര്‍​ഗ വ​കു​പ്പു​ക​ള്‍ അ​റി​യു​ന്ന​ത് വാ​ര്‍​ത്ത​യി​ലൂ​ടെ​യാ​ണെ​ന്ന് ഇ​രു​മ​ന്ത്രി​മാ​രു​ടെ​യും ഓ​ഫീസ് അ​റി​യി​ച്ചു.

ഫാം ​ഭൂ​മി ന​ഷ്ട​പ്പെ​ട്ട​തി​നെ​ക്കു​റി​ച്ച്‌ പാ​ല​ക്കാ​ട് ക​ല​ക്ട​ര്‍​ക്ക് ഉ​ള്‍​പ്പെ​ടെ ആ​ദി​വാ​സി​ക​ള്‍ നേ​ര​ത്തെ പ​രാ​തി ന​ല്‍​കി​യി​ട്ട് അ​ന്വേ​ഷ​ണം ന​ട​ത്തി​യി​രു​ന്നി​ല്ല. വി​വ​രാ​വ​കാ​ശ നി​യ​മ​പ്ര​കാ​രം വി​വ​ര​ങ്ങ​ള്‍ ആ​വ​ശ്യ​പ്പെ​ട്ട ആ​ദി​വാ​സി​ക​ള്‍​ക്ക് അ​ത് ന​ല്‍​കാ​നും സ​ബ്ക​ല​ക്ട​ര്‍ ഓ​ഫീ​സ് ത​യാ​റാ​യി​ല്ല. പ​ട്ട​യം ല​ഭി​ച്ച ഭൂ​മി​യു​ടെ ഉ​ട​മ​ക​ളാ​യ ആ​ദി​വാ​സി​ക​ളെ ക​ബ​ളി​പ്പി​ച്ചാ​ണ് ഐ.​ടി.​ഡി.​പി ഓ​ഫീസ​റും ഫാ​മി​ങ് സൊ​സൈ​റ്റി സെ​ക്ര​ട്ട​റി​യും ചേ​ര്‍​ന്ന് അ​ട്ടി​മ​റി ന​ട​ത്തി​യ​ത്. ആ​ദി​വാ​സി ഭൂ​മി​ക്ക് നി​യ​മ​വി​രു​ധ ക​രാ​ര്‍ ഉ​റ​പ്പി​ക്കാ​ന്‍ ഈ ​ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് മേ​ല്‍ ഉ​ന്ന​ത​ല സ​മ്മ​ര്‍​ദം ഉ​ണ്ടാ​യെ​ന്നാ​ണ് ആ​ക്ഷേ​പം.

ഹൈ​ക്കോ​ട​തി​യി​ല്‍ അ​ഡ്വ.​കെ.​എ​സ്. മ​ധു​സൂ​ദ​ന​ന്‍ ഹ​ർ​ജി ന​ല്‍​കി​യ​തോ​ടെ കോ​ട​തി ര​ണ്ടു​മാ​സ​ത്തേ​ക്ക് ക​രാ​ര്‍ റ​ദ്ദ് ചെ​യ്തു. എ​ന്നാ​ല്‍, ഈ ​ക​രാ​റി​ന് പി​ന്നി​ല്‍ ന​ട​ന്ന വ​ന്‍ അ​ഴി​മ​തി​യെ​ക്കു​റി​ച്ച്‌ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ്. മു​ന്‍ എ​ല്‍.​ഡി.​എ​ഫ് സ​ര്‍​ക്കാ​റിെന്‍റ കാ​ല​ത്താ​ണ് കാ​റ്റാ​ടി ക​മ്പ​നി അ​ട്ട​പ്പാ​ടി​യി​ല്‍ വ്യാ​പ​ക​മാ​യി ഭൂ​മി കൈ​യേ​റ്റം ന​ട​ത്തി​യ​ത്. എ.​കെ. ബാ​ല​നാ​യി​രു​ന്നു അ​ന്ന് പ​ട്ടി​ക​വ​ര്‍​ഗ മ​ന്ത്രി. അ​ന്ന​ത്തെ ചീ​ഫ് സെ​ക്ര​ട്ട​റി അ​ന്വേ​ഷ​ണം ന​ട​ത്തി റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ച്ചെ​ങ്കി​ലും തു​ട​ര്‍ ന​ട​പ​ടി​യു​ണ്ടാ​യി​ല്ല. തു​ട​ര്‍​ന്ന് അ​ധി​കാ​ര​ത്തി​ല്‍ വ​ന്ന യു.​ഡി.​എ​ഫ് സ​ര്‍​ക്കാ​റും അ​ന്യാ​ധീ​ന​പ്പെ​ട്ട ആ​ദി​വാ​സി ഭൂ​മി തി​രി​ച്ചു​പി​ടി​ച്ചി​ല്ല. അ​തി​നേ​ക്കാ​ള്‍ വ​ലി​യ ആ​ദി​വാ​സി ചൂ​ഷ​ണ​മാ​ണ് ഇ​പ്പോ​ള്‍ അ​ട്ട​പ്പാ​ടി​യി​ല്‍ ന​ട​ന്ന​ത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...