ഓര്‍ത്തഡോക്‌സ്, യാക്കോബായ വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം : മുഖ്യമന്ത്രി വിളിച്ച രണ്ടാംഘട്ട ചര്‍ച്ച ഇന്ന്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ഓര്‍ത്തഡോക്‌സ്, യാക്കോബായ വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം പരിഹരിക്കുന്നതിന് മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച രണ്ടാംഘട്ട ചര്‍ച്ച ഇന്ന്. ഉച്ചകഴിഞ്ഞ് തിരുവനന്തപുരത്ത് നടക്കുന്ന ചര്‍ച്ചയില്‍ ഇരുവിഭാഗങ്ങളുടെയും പ്രതിനിധികള്‍ പങ്കെടുക്കും.

കഴിഞ്ഞ മാസം 21 ന് ഓര്‍ത്തഡോക്‌സ്, യാക്കോബായ വിഭാഗങ്ങളുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തിയിരുന്നു. അതിന്റെ തുടര്‍ച്ചയായാണ് ഇന്നത്തെ ചര്‍ച്ച.

ഇരുവിഭാഗങ്ങളെയും ഒന്നിച്ചിരുത്തി തന്റെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്താമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശം ഇരുസഭകളും സ്വീകരിച്ചിരുന്നു. രണ്ടു വിഭാഗവും തങ്ങളുടെ നിലപാടുകള്‍ മുഖ്യമന്ത്രിക്ക് മുന്നില്‍ അവതരിപ്പിച്ചിട്ടുണ്ട്.

ഇടവകകളില്‍ ജനഹിത പരിശോധന നടത്തി തര്‍ക്കത്തില്‍ തീര്‍പ്പു കല്‍പ്പിക്കുന്നതിന് നിയമനിര്‍മാണം ഉള്‍പ്പെടെയുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ യാക്കോബായ സഭ ആവശ്യപ്പെട്ടു. എന്നാല്‍ സുപ്രീംകോടതി വിധി അന്തിമമാണെന്നും അതു മറികടന്നു നിയമ നിര്‍മാണം നടത്താനാവില്ലെന്നുമുള്ള നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ഓര്‍ത്തഡോക്‌സ് സഭ.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഏഴാം നിലയിൽ നിന്ന് വീണ് മുൻ മന്ത്രി മരിച്ചു ; അപകടം എംഎൽഎമാർ താമസിക്കുന്ന...

0
ലക്നൗ: ഉത്തർപ്രദേശ് മുൻ മന്ത്രിയും ബിജെപി നേതാവുമായ നാനക് റാം ഭുർജി...

വടകര എംഡിഎംഎ കേസ് : ഒരാൾ കൂടി പിടിയിൽ

0
കോഴിക്കോട്: വടകര എംഡിഎംഎ കേസിൽ ഒരാൾ കൂടി പിടിയിൽ. ഇരിട്ടി സ്വദേശി...

പോലീസ് സംഘടനയിൽ പോര് രൂക്ഷം ; അഡ്ഹോക് കമ്മിറ്റി ചട്ടവിരുദ്ധം ; അംഗീകരിക്കില്ലെന്ന് നിലവിലെ...

0
തിരുവനന്തപുരം: പോലീസ് സംഘടനയിൽ പോര് രൂക്ഷമാകുന്നു. പുതിയ അഡ്ഹോക് കമ്മിറ്റിയെ അംഗീകരിക്കില്ലെന്ന്...

നീറ്റ് പരീക്ഷാ ചോർച്ച: 13 പ്രതികൾക്കെതിരെയുള്ള കുറ്റപത്രം സമർപ്പിച്ചു ; വിചാരണ നാളെ പ്രത്യേക...

0
ന്യൂഡൽഹി: നീറ്റ് യുജി പരീക്ഷാ ചോദ്യപ്പേപ്പർ ചോർച്ചക്കേസിൽ 13 പ്രതികൾക്കെതിരെ കുറ്റപത്രം...