സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​രു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും പെ​ന്‍​ഷ​ന്‍ നി​ര്‍​ണ​യ​രീ​തി​യി​ല്‍ മാ​റ്റം വ​രു​ത്തി

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം: സ​ര്‍​വ്വീ​സ് ആ​റു​മാ​സ​ത്തി​ല​ധി​ക​മെ​ങ്കി​ല്‍ ഒ​രു​വ​ര്‍​ഷ​മാ​യി ക​ണ​ക്കാ​ക്കു​ന്ന വ്യ​വ​സ്ഥ ഒ​ഴി​വാ​ക്കി സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​രു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും പെ​ന്‍​ഷ​ന്‍ നി​ര്‍​ണ​യ​രീ​തി​യി​ല്‍ മാ​റ്റം വ​രു​ത്തി. ആ​റു മാ​സ​ത്തി​ലേ​റെ സ​ര്‍​വ്വീസ് ഒ​രു​വ​ര്‍​ഷ​മാ​യി ക​ണ​ക്കാ​ക്കി​യാ​ണ് നി​ല​വി​ല്‍ പെ​ന്‍​ഷ​ന്‍ നി​ശ്ച​യി​ച്ചി​രു​ന്ന​ത്.

മൂ​ന്നു​മാ​സ​മോ അ​തി​ല്‍ കൂ​ടു​ത​ലോ ഒ​മ്പ​ത് മാ​സ​ത്തി​ല്‍ കു​റ​വോ ആ​യാ​ല്‍ അ​ര​വ​ര്‍​ഷ​ത്തെ സ​ര്‍​വ്വീ​സ് ക​ണ​ക്കാ​ക്കാ​നാ​ണ് പു​തി​യ വ്യ​വ​സ്ഥ. മൂ​ന്നു​മാ​സ​ത്തി​ല്‍ കു​റ​വു​ള്ള സ​ര്‍​വ്വീസ് ഒ​ഴി​വാ​ക്കും. ഒ​മ്പത് മാ​സ​ത്തി​ല്‍ കൂ​ടു​ത​ലു​ള്ള സ​ര്‍​വ്വീ​സ് ഒ​രു​വ​ര്‍​ഷ​മാ​യി ക​ണ​ക്കാ​ക്കും. സ​ര്‍​വ്വീ​സ് ച​ട്ട​ത്തി​ലെ 57, 64, 65 വ​കു​പ്പു​ക​ള​ട​ക്കം ഉ​ള്‍​പ്പെ​ടു​ത്തി ഭേ​ദ​ഗ​തി വ​രു​ത്തി സ​ര്‍​ക്കാ​ര്‍ അ​സാ​ധാ​ര​ണ ഗ​സ​റ്റ് പു​റ​പ്പെ​ടു​വി​ച്ചു.

ഏ​താ​നം ജീ​വ​ന​ക്കാ​ര്‍ ഹൈ​ക്കോ​ട​തി​യി​ല്‍ ന​ല്‍​കി​യ കേ​സിന്റെ ​കൂ​ടി അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി. അ​ധി​ക​ദി​ന​ങ്ങ​ള്‍ സം​ബ​ന്ധി​ച്ച വി​ശ​ദ റി​പ്പോ​ര്‍​ട്ട് വ​കു​പ്പു​ക​ളി​ല്‍​നി​ന്ന് ന​ല്‍​ക​ണ​മെ​ന്ന് നി​ര്‍​ബ​ന്ധ​മാ​ക്കി. ഇ​തിന്റെ മാ​തൃ​ക​യും ഗ​സ​റ്റി​ലു​ണ്ട്. ദി​വ​സ​ങ്ങ​ള്‍ ക​ണ​ക്കാ​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ചും വി​ശ​ദ​മാ​യി പ്ര​തി​പാ​ദി​ച്ചി​ട്ടു​ണ്ട്. ഒമ്പ​ത് വ​ര്‍​ഷ​വും ഒ​രു​ദി​വ​സ​വും സ​ര്‍​വ്വീസു​ണ്ടെ​ങ്കി​ല്‍ 10 വ​ര്‍​ഷ​മാ​യി ക​ണ​ക്കാ​ക്കും. മി​നി​മം പെ​ന്‍​ഷ​ന്‍ ഉ​റ​പ്പാ​ക്കാ​ന്‍ പ​ത്തു​വ​ര്‍​ഷം വേ​ണ​മെ​ന്ന​തി​നാ​ലാ​ണി​ത്.

29 വ​ര്‍​ഷ​വും ഒ​രു​ദി​വ​സ​വും വ​ന്നാ​ല്‍ 30 വ​ര്‍​ഷ​മാ​യി ക​ണ​ക്കാ​ക്കി ഫു​ള്‍​പെ​ന്‍​ഷ​ന്‍ ന​ല്‍​കു​ന്ന​ത് നി​ര്‍​ത്തി. 32 വ​ര്‍​ഷ​വും ഒ​രു ദി​വ​സ​വും ഉ​ണ്ടെ​ങ്കി​ല്‍ 33 വ​ര്‍​ഷ​മാ​ക്കി ഗ്രാറ്റ്‌വി​റ്റി​യും ന​ല്‍​കി​ല്ല. അ​തി​വ​ര്‍​ഷ​ത്തെ അ​ധി​ക ദി​നങ്ങ​ള്‍ പെ​ന്‍​ഷ​ന് പ​രി​ഗ​ണി​ക്കു​മെ​ന്നും ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...