അട്ടപ്പാടി മധു കേസ് ; കൂറുമാറിയ വനംവകുപ്പ് വാച്ചർ സുനിൽ കുമാറിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : പാലക്കാട് അട്ടപ്പാടി മധു കേസിൽ കൂറുമാറിയ വനംവച്ചറായ സുനിൽ കുമാറിനെ വനംവകുപ്പ് പിരിച്ചു വിട്ടു. സൈലന്റ്വാലി ഡിവിഷന് കീഴിലെ താത്കാലിക വനം വച്ചറായിരുന്ന സുനിൽകുമാറിനെയാണ് കൂറുമാറിയതോടെ പിരിച്ചുവിട്ടത്. മധുവിനെ പ്രതികൾ പിടിച്ചു കൊണ്ടുവരുന്നതും കള്ളൻ എന്ന് പറഞ്ഞ് ദൃശ്യങ്ങൾ പകർത്തുന്നതും കണ്ടുവെന്നായിരുന്നു സുനിൽകുമാർ ആദ്യം പോലീസിന് നൽകിയ മൊഴി. ഈ മൊഴി ഇയാൾ ഇന്ന് കോടതിയിൽ തിരുത്തി. ഇതോടെയാണ് വനംവകുപ്പ് നടപടിയെടുത്തത്.

അട്ടപ്പാടി മധുകൊലക്കേസിൽ വിചാരണ കോടതിയിൽ അപൂർവ സംഭവങ്ങളാണ് ഇന്നുണ്ടായത്. ഇരുപത്തിഒൻപതാം സാക്ഷി സുനിൽ കുമാർ മൊഴിമാറ്റിയതിന് പിന്നാലെയാണ് കോടതിയിടപെടലുണ്ടായത്. സുനിൽ കുമാര്‍ മൊഴിമാറ്റിയതിന് പിന്നാലെ പ്രോസിക്യൂഷൻ ആവശ്യപ്രകാരം സംഭവ ദിവസത്തെ ദൃശ്യങ്ങൾ കോടതിയിൽ പ്രദർശിപ്പിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മാത്യുകുട്ടി വേങ്ങമൂട്ടിൽ വീണ്ടും താരം : പാമ്പിന് പിന്നാലെ ഇത്തവണ കുടുങ്ങിയത് ഭീമൻ ഉടുമ്പ്!

0
​റാന്നി : പാമ്പുപിടുത്തത്തിൽ തന്റേതായ കൈയൊപ്പ് ചാർത്തിയ മാത്യുകുട്ടി വേങ്ങമൂട്ടിൽ ഇതാ...

ആരോഗ്യവകുപ്പ് ഡയറക്ടർക്ക് വിവരാവകാശ കമ്മീഷന്റെ കർശന താക്കീത് : അപ്പീൽ 30 ദിവസത്തിനകം തീർപ്പാക്കി...

0
പത്തനംതിട്ട: വിവരാവകാശ നിയമപ്രകാരം വിവരങ്ങൾ ലഭിക്കുന്നതിന് ആരോഗ്യവകുപ്പ് ഡയറക്ടറുടെ ഓഫീസിൽ അപേക്ഷ...

നാട്ടുകാരെ ദുരിതത്തിലാഴ്ത്തി സ്വകാര്യ വ്യക്തി റോഡ് കല്ലുകെട്ടി അടച്ചു; പ്രതിഷേധവുമായി ജനങ്ങൾ

0
​റാന്നി : കാലങ്ങളായി നാട്ടുകാർ പൊതുയാത്രയ്ക്കും വാഹനങ്ങൾ കടന്നുപോകുന്നതിനുമായി ഉപയോഗിച്ചുപോന്നിരുന്ന റോഡ്...

കോന്നി ഗ്രാമ പഞ്ചായത്തില്‍ യോഗ ദിനാചരണം നടന്നു

0
കോന്നി : കോന്നി ഗ്രാമപഞ്ചായത്തിന്റെയും കോന്നി ആയുർവേദ ഡിസ്പെൻസറിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ...