അട്ടപ്പാടി മധു വധക്കേസ് : ഒന്നാം പ്രതിയെ ഹൈക്കോടതി വെറുതെ വിട്ടു

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : അട്ടപ്പാടിയിൽ ആദിവാസി യുവാവായ മധുവിനെ ആൾക്കൂട്ടം മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ നിർണ്ണായക വിധി പുറത്തുവന്നു. കേസിലെ ഒന്നാം പ്രതിയായ ഹുസൈനെ ഹൈക്കോടതി വെറുതെ വിട്ടു. ഹുസൈന്റെ അപ്പീൽ അംഗീകരിച്ചുകൊണ്ടാണ് കോടതിയുടെ ഈ നടപടി. നേരത്തെ തന്നെ ഹുസൈന്റെ ശിക്ഷാവിധി ഹൈക്കോടതി മരവിപ്പിച്ചിരുന്നു. ഒന്നാം പ്രതിയെ വെറുതെ വിട്ടെങ്കിലും, കേസിലെ മറ്റു പ്രതികളെല്ലാം കുറ്റക്കാരാണെന്ന് ഹൈക്കോടതി കണ്ടെത്തി.

മുക്കാലിക്കളയിൽ മരക്കാർ, ശംസുദ്ദീൻ, രാധാകൃഷ്ണൻ, അബൂബക്കർ, സിദ്ധീഖ്, ഉബൈദ് തുടങ്ങിയ പ്രതികൾ കുറ്റക്കാരാണെന്ന് കോടതി വ്യക്തമാക്കി. നേരത്തെ മണ്ണാർക്കാട് പ്രത്യേക കോടതി പ്രതികൾക്ക് ഏഴ് വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയുമാണ് വിധിച്ചിരുന്നത്. എന്നാൽ ഈ ശിക്ഷാവിധി കുറഞ്ഞുപോയെന്നും അത് ഉയർത്തണമെന്നും ആവശ്യപ്പെട്ട് മധുവിന്റെ കുടുംബവും സർക്കാരും അപ്പീൽ നൽകിയിരുന്നു. പ്രതികളുടെ ശിക്ഷാവിധി ഉയർത്താൻ സാധ്യതയുള്ളതിനാൽ, അവരുടെ നിലപാട് തേടുന്നതിനായി പ്രതികളോട് കോടതിയിൽ നേരിട്ട് ഹാജരാകാൻ ഹൈക്കോടതി നിർദ്ദേശിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാലക്കാട് അട്ടപ്പാടി ചെന്താമലയിൽ നീലക്കുറിഞ്ഞി കാണാൻ പോയ യുവാക്കൾ വനത്തിൽ കുടുങ്ങി

0
ചെന്താമല: പാലക്കാട് അട്ടപ്പാടി ചെന്താമലയിൽ നീലക്കുറിഞ്ഞി കാണാൻ പോയ യുവാക്കൾ വനത്തിൽ...

പിണറായി വിജയനെതിരായ ഇ.ഡി നീക്കം രാഷ്ട്രീയ പ്രേരിതമാണെന്ന് എം.വി ​ഗോവിന്ദൻ

0
തിരുവനന്തപുരം: പിണറായി വിജയനെതിരായ ഇ.ഡി നീക്കം രാഷ്ട്രീയ പ്രേരിതമാണെന്ന് എം.വി ​ഗോവിന്ദൻ....

പ്രതികൂല കാലാവസ്ഥ വെല്ലുവിളിയായി; പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സഞ്ചരിച്ച വിമാനം സുരക്ഷിതമായി ലാൻഡ്...

0
ലഖ്‌നൗ: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സഞ്ചരിച്ച എയർ ഇന്ത്യ...

ദുരന്തകാരണം കണ്ടെത്താൻ വിപുലമായ പരിശോധന; ആമസോൺ കാർഗോ വിമാനാപകട അന്വേഷണം പുരോഗമിക്കുന്നു

0
വാഷിംഗ്ടണ്‍: അമേരിക്കയിലെ മിയാമി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലാന്‍ഡിങ്ങിനിടെ തകര്‍ന്ന ആമസോണ്‍ കാര്‍ഗോ...