അനെർട്ട് പദ്ധതിയിൽ അഴിമതി ; മന്ത്രി കെ.കൃഷ്ണൻകുട്ടിക്കെതിരെ ഗുരുതര അഴിമതി ആരോപണവുമായി കോൺഗ്രസ്

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: മന്ത്രി കെ.കൃഷ്ണൻകുട്ടിക്കെതിരെ ഗുരുതര അഴിമതി ആരോപണവുമായി കോൺഗ്രസ്. അട്ടപ്പാടിയിലെ ആദിവാസികൾക്കായുള്ള അനെർട്ട് പദ്ധതിയിൽ അഴിമതി നടന്നതായി ഡിസിസി വൈസ് പ്രസിഡന്റ് സുമേഷ് അച്യുതൻ ആരോപിച്ചു. പദ്ധതിയുടെ ഭാഗമായ സൗരോർജ – വിൻഡ് പദ്ധതിയിൽ ഭൂരിഭാഗവും പ്രവർത്തന രഹിതമാണെന്നും, കൃത്യമായി ടെൻണ്ടർ വിളിച്ചിട്ടില്ല എന്നുമാണ് ആരോപണം. അട്ടപ്പാടിയിൽ നടപ്പാക്കിയ 6.35 കോടി രൂപയുടെ അനെർട്ട് പദ്ധതിയിൽ അഴിമതി നടന്നതായാണ് കോൺഗ്രസിൻ്റെ ആരോപണം. താഴെ തുടുക്കി, മേലെ തുടുക്കി, ഗലസി, ഊരടം എന്നീ മേഖലകളിൽ നടപ്പാക്കിയ പദ്ധതിയുടെ കരാറിൽ അഴിമതിയുണ്ടെന്ന് സുമേഷ് അച്യുതൻ പറഞ്ഞു.

ടെൻണ്ടറിൽ പങ്കെടുത്ത ഏക കമ്പനിയായ തെലുങ്കാനയിലെ വിൻഡ്സ്ട്രീം എനർജി ടെക്നോളജിക്ക്‌ രേഖപ്പെടുത്തിയ തുകയ്ക്കു തന്നെ കരാർ നൽകി. ഒരാൾ മാത്രമേ ഉള്ളൂവെങ്കിൽ വീണ്ടും ടെൻഡർ വിളിക്കണമെന്ന നടപടിയാണ് ഇവിടെ ലംഘിച്ചത്. ആദിവാസി വിഭാഗത്തിൽപ്പെട്ടവർക്ക് പണിക്കൂലിയെന്ന പേരിൽ ചെലവഴിച്ചതായി പറയുന്ന 85 ലക്ഷം രൂപയിൽ അഞ്ചു ലക്ഷം പോലും തൊഴിലാളികൾക്ക് ലഭിച്ചിട്ടില്ലെന്നും സുമേഷ് ചൂണ്ടികാട്ടി. സൗരോർജ-വിൻഡ് പദ്ധതിയിൽ ഭൂരിഭാഗവും പ്രവർത്തന രഹിതമാണെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം അഴിമതി ആരോപണം മന്ത്രി തള്ളി. വിഷയത്തിൽ പ്രതിഷേധവുമായി കഴിഞ്ഞ ദിവസം മന്ത്രിയുടെ ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച് സംഘടിപ്പിച്ചിരുന്നു.

നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍. ദിവസേന 200 ലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം.

പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.  ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  94473 66263/ 70255 53033 / 0468 233 3033.

 

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സിജെപി പ്രതിഷേധം : ‘നിലവിലെ സാഹചര്യം ഖേദകരം, യുവാക്കളുടെ ശബ്ദം കേൾക്കണം’ ; പിന്തുണയുമായി...

0
ഡൽഹി : ജന്തർമന്തറിലെ പ്രതിഷേധത്തെ പിന്തുണച്ച് ആത്മീയ നേതാവ് ശ്രീ ശ്രീ...

200 ശതമാനംവരെ ജനറിക് മരുന്നകൾക്ക് തീരുവ : വിപണിയിൽ ഫാർമ കമ്പനികൾക്ക് തിരിച്ചടി

0
ജനറിക് മരുന്നുകൾക്ക് ഘട്ടംഘട്ടമായി തീരുവ വർധിപ്പിക്കാൻ ട്രംപ്. 2028 ഓഗസ്റ്റ് മുതൽ...

ന്യൂയോർക്കിൽ ലീജനേഴ്സ് ഡിസീസ് വ്യാപനം : 4 മരണം, 76 രോഗബാധിതർ

0
ന്യൂയോർക്ക് : ന്യൂയോർക്ക് സിറ്റിയിൽ ലീജനേഴ്സ് ഡിസീസ് വ്യാപനം. 76 പേർക്ക്...

‘മലയാള സിനിമയിലെ പ്രമുഖ നടനും ഭാര്യയും എനിക്കെതിരെ പി.ആർ ചെയ്യുന്നു’ ; ആരോപണവുമായി ജോജു...

0
കൊച്ചി : മലയാളത്തിലെ പ്രമുഖ നടനെതിരെ ഗുരുതര ആരോപണവുമായി നടൻ ജോജു...