അട്ടപ്പാടി മധു കേസ് : ജാമ്യം റദ്ദാക്കിയതിനെതിരെ പ്രതികള്‍ സമര്‍പ്പിച്ച ഹര്‍ജികളില്‍ ഹൈക്കോടതി ഇന്ന് വിധി പറയും

For full experience, Download our mobile application:
Get it on Google Play

അട്ടപ്പാടി : മധുക്കേസിലെ ജാമ്യം റദ്ദാക്കിയ വിചാരണക്കോടതി നടപടിക്കെതിരെ പ്രതികള്‍ സമര്‍പ്പിച്ച ഹര്‍ജികളില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. ജസ്റ്റിസ് കൗസര്‍ ഇടപഗത്തിന്‍റെ ബെഞ്ചാണ് വിധി പറയുന്നത്. മരയ്ക്കാര്‍, അനീഷ്, ഷംസുദീന്‍, ബിജു, സിദ്ദിഖ് തുടങ്ങിയ പ്രതികളാണ് ഹൈക്കോടതിയെ സമീപിച്ചത്.

പ്രതികളുടെ ജാമ്യം റദ്ദാക്കിയ മണ്ണാര്‍ക്കാട്ടെ പട്ടികജാതിപട്ടികവര്‍ഗ പ്രത്യേക കോടതി നടപടിക്ക് ഇടക്കാല സ്‌റ്റേ നിലവിലുണ്ട്. ജാമ്യം റദ്ദാക്കി ജയിലില്‍ അയച്ച ബിജു, അനീഷ്, സിദ്ദിഖ് എന്നീ പ്രതികളെ മോചിപ്പിക്കാനും നിര്‍ദേശം നല്‍കിയിരുന്നു. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് വ്യക്തമാക്കിയാണ് വിചാരണക്കോടതി പ്രതികളുടെ ജാമ്യം റദ്ദാക്കിയത്.

അതേസമയം അട്ടപ്പാടി മധു വധക്കേസില്‍ ഇന്ന് 7 പേരെ കോടതി വിസ്തരിക്കും. 21 പേര്‍ ഇതുവരെ കൂറുമാറിയ കേസില്‍ 40 ആം സാക്ഷിയുടെ മൊഴി നിര്‍ണ്ണായകമായി. മധുവിന്‍റെ അമ്മ അടക്കമുള്ളവരെയാണ് ഇന്ന് കോടതി വിസ്തരിക്കുക. മധുവിന്‍റെ അമ്മ മല്ലി സഹോദരി ചന്ദ്രിക, ഇവരുടെ ഭര്‍ത്താവ് കൂടാതെ 44 മുതല്‍ 47 വരെയുള്ള സാക്ഷികള്‍ എന്നിവരെയാണ് കോടതി ഇന്ന് വിസ്തരിക്കുക. 21 സാക്ഷികളാണ് കേസില്‍ ഇതുവരെ കുറുമാറിയത്.

എന്നാല്‍ കഴിഞ്ഞദിവസം വിസ്തരിച്ച നാല്പതാം സാക്ഷി ലക്ഷ്മിയുടെ മൊഴി കേസില്‍ പ്രധാനപ്പെട്ടതാണ്. ആള്‍ക്കൂട്ടത്തിന്‍റെ മര്‍ദ്ദനമേറ്റ് മധു അവശനായി ഇരിക്കുന്നത് കണ്ടെന്നും ഇതേസമയം സംഭവസ്ഥലത്ത് പ്രതികളില്‍ ചില ഉണ്ടായിരുന്നെന്നും ലക്ഷ്മി മൊഴി നല്‍കി. 43 ആം സാക്ഷി മത്തച്ഛനും നേരത്തെ നല്‍കിയ മൊഴിയില്‍ ഉറച്ചുനിന്നു. 122 സാക്ഷികള്‍ ആകെയുള്ള കേസില്‍ ആദ്യമുപ്പതില്‍ ഭൂരിഭാഗം പേരും കൂറു മാറിയത് പ്രോസിക്യൂഷന് തിരിച്ചടിയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...