കൂത്തുപറമ്പ് : മമ്പറത്തിനടുത്ത കുഴിയിൽപീടികയിൽ കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. എട്ടു വയസ്സുകാരിയെയാണ് നാടോടികളെന്ന് കരുതുന്ന രണ്ടു സ്ത്രീകൾ ചേർന്ന് കടത്തിക്കൊണ്ടുപോകാൻ ശ്രമിച്ചത്. ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. കുട്ടി ബഹളംവെച്ചതിനെ തുടർന്ന് വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. വീടിന് 200 മീറ്ററോളം അകലെ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. നാട്ടുകാർ പിന്നീട് വ്യാപക തിരച്ചിൽ നടത്തിയെങ്കിലും നാടോടികളെ കണ്ടെത്താനായില്ല. വിവരമറിഞ്ഞ് പോലീസും സ്ഥലത്തെത്തി പരിശോധന നടത്തി. പ്രദേശത്തെ സി.സി.ടി.വി കാമറകൾ പോലീസ് പരിശോധിച്ചുവരുകയാണ്.
കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം ; രണ്ടു സ്ത്രീകൾക്കായി തെരച്ചിൽ
RECENT NEWS
Advertisment