ലഹരി ഉപയോഗിച്ച് നാട്ടുകാരെ ആക്രമിക്കാന്‍ ശ്രമം ; 30കാരന്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: ലഹരി ഉപയോഗിച്ച് നാട്ടുകാരെ ആക്രമിക്കാന്‍ ശ്രമിക്കവെ തടയാന്‍ ശ്രമിച്ച് പോലീസിന് നേരെ യുവാവിന്റെ പരാക്രമം. പോലീസ് ജീപ്പിന്റെ ചില്ല് ചവിട്ടിത്തകര്‍ത്തു. കത്തി കാണിച്ചായിരുന്നു യുവാവിന്റെ ഭീഷണി. മലപ്പുറം അരീക്കോട് ഇന്നലെ രാത്രിയിലായിരുന്നു സംഭവം അരങ്ങേറിയത്. സംഭവത്തില്‍ അരീക്കോട് കിണറടപ്പ് സ്വദേശി നിയാസി(30)നെ പോലീസ് അറസ്റ്റ് ചെയ്തു. ലഹരിയില്‍ നാട്ടുകാരെ അക്രമിക്കാന്‍ ശ്രമിച്ചതോടെ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. കത്തി കാണിച്ച് യുവാവ് ഭീഷണിപ്പെടുത്തയായിരുന്നുവെന്ന് നാട്ടുകാര്‍ ആരോപിക്കുന്നത്.

പിടിച്ചു നിര്‍ത്താന്‍ ശ്രമിച്ച നാട്ടുകാര്‍ക്കെതിരെയും യുവാവിന്റെ പരാക്രമമുണ്ടായിരുന്നു. നാട്ടുകാര്‍ പോലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസെത്തി യുവാവിനെ തടയാന്‍ ശ്രമിച്ചു. തടയാന്‍ ശ്രമിച്ച പോലീസുകാര്‍ക്ക് നേരെയും പ്രതിയുടെ കയ്യേറ്റ ശ്രമമുണ്ടായി. ഇതിനിടെയാണ് അരീക്കോട് പോലീസിന്റെ ജീപ്പിന്റെ ചില്ല് തകര്‍ത്തത്. ബലം പ്രയോഗിച്ചാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. യുവാവ് സ്ഥിരമായി ലഹരി ഉപയോഗിച്ച് പ്രശ്നം ഉണ്ടാക്കുന്ന ആളാണെന്ന് പോലീസ് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ മുന്നേറ്റം

0
ന്യൂഡൽഹി: ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ...

ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ

0
കോഴിക്കോട്: ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍...

മലപ്പുറം നിലമ്പൂരിൽ എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ

0
മലപ്പുറം: മലപ്പുറത്ത് ലഹരി വേട്ട. നിലമ്പൂർ പോത്തുകല്ലിൽ വീട്ടിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന...

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...