രാക്ഷസൻപാറയിൽ ഭൂമി കൈയേറ്റത്തിന് ശ്രമം

For full experience, Download our mobile application:
Get it on Google Play

കൂടൽ : സംസ്ഥാന സർക്കാരിന്റെ ടൂറിസം പദ്ധതി നടപ്പാക്കുന്ന രാക്ഷസൻപാറയിൽ ഖനനത്തിനായി സ്വകാര്യ വ്യക്തികളുടെ നേതൃത്വത്തിൽ ഭൂമി കൈയേറ്റത്തിന് ശ്രമം. ടൂറിസംപദ്ധതിക്കായി രാക്ഷസൻപാറയിൽ റവന്യൂ വകുപ്പ് ഭൂമി സംസ്ഥാന ടൂറിസംവകുപ്പിന് കൈമാറിയതിന് പിന്നാലെയാണ് ഇവിടെ കൈയേറ്റശ്രമം തുടങ്ങിയത്. രാക്ഷസൻപാറയോട് ചേർന്ന് കിടക്കുന്ന തട്ടുപാറയിലാണ് കഴിഞ്ഞദിവസം സ്വകാര്യ വ്യക്തികൾ ചേർന്ന് പാറപ്പുറത്ത് അടയാളം രേഖപ്പെടുത്തിയത്. ഇവിടേക്കുള്ള വഴിയും തെളിച്ച് അടയാളക്കൊടികളും സ്ഥാപിച്ചിട്ടുണ്ട്.

രാക്ഷസൻപാറയിൽ ഏറ്റവും മനോഹരമായ ഇടമാണ് തട്ടുപാറയുടെ ഭാഗം. സായാഹ്നങ്ങളിൽ സൂര്യാസ്തമയം കാണുന്നതിനായി ഒട്ടേറെപ്പേരാണ് ഇവിടെയെത്തുന്നത്. ടൂറിസം വകുപ്പ് പ്രഖ്യാപിച്ച ഹരിത ടൂറിസത്തിൽ ഗുരു നിത്യചൈതന്യയതിയുടെ സ്‌മാരകം ഉൾപ്പെടെ സ്ഥാപിക്കാനുദ്ദേശിക്കുന്നതും ഇവിടെയാണ്. രാക്ഷസൻപാറയിലേക്ക് സഞ്ചാരികൾ കയറിപ്പോകുന്നതും തട്ടുപാറ വഴിയാണ്.
new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സായുധ സേനകളിൽ സേനാ മേധാവിക്ക് പൂർണ അധികാരം ; ഉത്തരവിറക്കി പാകിസ്ഥാൻ

0
ഇസ്ലാമാബാദ് : പാകിസ്ഥാന്റെ കര, നാവിക, വ്യോമ സേനകളെ പൂർണ്ണമായും ഏകോപിപ്പിച്ചുകൊണ്ടുള്ള...

കൊണ്ടോട്ടിയിൽ കോളജിൽ ഓണാഘോഷത്തിന് വിദ്യാർഥികൾ എത്തിയ കാറിൽ നിന്ന് എംഡിഎംഎ പിടികൂടി ; എക്‌സൈസ്...

0
മലപ്പുറം : എക്‌സൈസ് ആന്റി നർകോട്ടിക് സ്‌ക്വാഡ് കൊണ്ടോട്ടിയിൽ കോളജ് പരിസരത്തു...

മകളുടെ വിവാഹത്തിന് വാങ്ങിയ സ്വർണം കവർന്നു ; തൃശൂരിൽ വസ്ത്ര വ്യാപാരിക്ക് നഷ്ടമായത് 50...

0
തൃശൂർ: തൃശൂർ പേരാമംഗലത്ത് അൻപത് പവന്റെ കവർച്ച. തുണിക്കട ഉടമയുടെ വീട്ടിലാണ്...

ശിക്ഷാകാലാവധി പൂർത്തിയാക്കിയ സിഖ് തടവുകാരെ വിട്ടയയ്ക്കണം ; പഞ്ചാബിൽ ഏഴ് മണിക്കൂർ ഹർത്താൽ

0
ചണ്ഡീഗഢ് : ശിക്ഷാകാലാവധി പൂർത്തിയാക്കിയിട്ടും പതിറ്റാണ്ടുകളായി ജയിലിൽ തുടരുന്ന സിഖ് തടവുകാരുടെ...