കെട്ടിട നിർമ്മാതാവിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമം; ബിജെപി നേതാവിനെതിരെ കേസ്

For full experience, Download our mobile application:
Get it on Google Play

എറണാകുളം: കൊച്ചിയിൽ കെട്ടിട നിർമ്മാതാവിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച ബിജെപി നേതാവിനെതിരെ കേസ്. ബിജെപി എറണാകുളം ജില്ലാ കമ്മിറ്റി അംഗം ബാലചന്ദ്രനെതിരെയാണ് എളമക്കര പോലീസ് കേസെടുത്തത്. കെട്ടിട നിർമാണ ചട്ടം ലംഘിച്ചുവെന്ന് ആരോപിച്ച് നൽകിയ പരാതി പിൻവലിക്കാൻ അഞ്ച് ലക്ഷം രൂപ നൽകണമെന്ന് ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. എളമക്കരയിൽ അപ്പാർട്ട്മെന്‍റിന്‍റെ നിർമ്മാണം നടക്കുന്നതിനിടയിലാണ് കെട്ടിട നിർമ്മാതാവായ ശ്രീനിവാസനെതിരെ കൊച്ചി കോർപ്പറേഷനിൽ പരാതി ലഭിക്കുന്നത്. ചട്ടം ലംഘിച്ചാണ് കെട്ടിട നിർമ്മാണമെന്ന കാക്കനാട് സ്വദേശി ശ്യാമിന്‍റെ പരാതിയിൽ കോർപ്പറേഷൻ ഉദ്യോഗസ്ഥർ എത്തി പരിശോധന നടത്തിയിരുന്നു.

ഇതിന് പിന്നാലെ ബിജെപി ജില്ലാ കമ്മറ്റി അംഗമായ ബാലുവെന്ന ബാലചന്ദ്രൻ ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. കാക്കനാട് സ്വദേശിയുടെ പരാതി പിൻവലിക്കാൻ അഞ്ച് ലക്ഷം രൂപ നൽകണമെന്നും ഇല്ലെങ്കിൽ കെട്ടിട നിർമ്മാണം പൂർത്തിയാക്കാൻ അനുവദിക്കില്ലെന്നും ഭീഷണിപ്പെടുത്തിയെന്ന് ശ്രീനിവാസൻ പറയുന്നു. ശ്രീനിവാസൻ നൽകിയ പരാതിയിൽ ബാലചന്ദ്രൻ അടക്കമുള്ളവർക്കെതിരെ എളമക്കര പോലീസ് കേസെടുത്തു. നേരത്തെയും ബാലചന്ദ്രൻ അടങ്ങുന്ന സംഘം പല കെട്ടിട നിർമ്മാതാക്കളെയും ഭീഷണിപ്പെടുത്തി പണം തട്ടിയതായും പരാതിയുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് കാലിത്തീറ്റയുടെ വില കുതിച്ചുയരുന്നത് ക്ഷീരകര്‍ഷകരെ കടുത്ത പ്രതിസന്ധിയിലാക്കുന്നു

0
വയനാട്: സംസ്ഥാനത്ത് കാലിത്തീറ്റയുടെ വില കുതിച്ചുയരുന്നത് ക്ഷീരകര്‍ഷകരെ കടുത്ത പ്രതിസന്ധിയിലാക്കുന്നു. കഴിഞ്ഞ...

ഓട്ടോ ഡ്രൈവര്‍ ഷൗക്കത്ത് ജീവനൊടുക്കിയ സംഭവത്തില്‍ പോലീസിന്റെ ഭാഗത്ത് ഗുരുതര വീഴ്ചയെന്ന് കുടുംബം

0
മലപ്പുറം: ഓട്ടോറിക്ഷയ്ക്ക് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതില്‍ മനംനൊന്ത് ഓട്ടോ ഡ്രൈവര്‍ ഷൗക്കത്ത്...

സൈക്കിളിൽ വരുന്നതിനിടെ കുഴിയിൽ വീണ് അപകടം ; കീബോർഡ് ആർട്ടിസ്റ്റ് മഹേഷ് അന്തരിച്ചു

0
ആലപ്പുഴ : കീബോർഡ് ആർട്ടിസ്റ്റ് മംഗലം വടക്കേ തയ്യിൽ വീട്ടിൽ മഹേഷ്...

എൽ ഡി എഫിലെ പ്രതിപക്ഷ ഉപനേതാവ് പദവിയിലെ ഉഭയക്ഷി ഉടക്ക് ഇടതുമുന്നണി രാഷ്ട്രീയം വിട്ട്...

0
തിരുവനന്തപുരം: എൽ ഡി എഫിലെ പ്രതിപക്ഷ ഉപനേതാവ് പദവിയിലെ ഉഭയക്ഷി ഉടക്ക്...