കോട്ടയം : കടുത്തുരുത്തി കേന്ദ്രീയ വിദ്യാലയം നിർത്തലാക്കാനുള്ള നീക്കം അനുവദിക്കില്ലെന്ന് മോൻസ് ജോസഫ് എംഎൽഎ. അടുത്ത അധ്യായന വർഷം മുതൽ ഒന്നാം ക്ലാസ് പ്രവേശനം അനുവദിക്കാതെ ഘട്ടം ഘട്ടമായി സ്കൂളിൻ്റെ പ്രവർത്തനം അവസാനിപ്പിക്കാനാണ് അധികൃതരുടെ ശ്രമം. ഈ നീക്കത്തിൽ നിന്ന് കേന്ദ്ര സർക്കാരിനെ പിന്തിരിപ്പിക്കാൻ സാധ്യമായതെല്ലാം ചെയ്യുമെന്നും സംസ്ഥാന സർക്കാർ ഇടപെടണമെന്നും മോൻസ് ജോസഫ് എംഎൽഎ പറഞ്ഞു. ഏതൊരു തരത്തിലുള്ള അടിസ്ഥാന സൗകര്യങ്ങളും ഉറപ്പുവരുത്താൻ കഴിയാത്ത നിരവധി കേന്ദ്രീയ വിദ്യാലയങ്ങൾ കേരളത്തിലുണ്ട്. ഈ യാഥാർത്ഥ്യം നിലനിൽക്കെ കടുത്തുരുത്തിയിലെ കേന്ദ്രീയ വിദ്യാലയം നിർത്തലാക്കാനാണ് നീക്കം.
വെള്ളൂരിലെ എച്ച്എൻഎൽ ഭൂമിയിൽ താത്കാലിക കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. ഇവിടെ 12 സ്കൂളുകൾ പ്രവർത്തിക്കാനുള്ള അന്തരീക്ഷമുണ്ടെന്ന് മോൻസ് ജോസഫ് എംഎൽഎ പറഞ്ഞു. സംസ്ഥാന സർക്കാർ അനുവദിച്ച ഭൂമി തണ്ണീർത്തടമായതിനാൽ സ്കൂളിന് സ്ഥിരമായി കെട്ടിടം പണിയാൻ കഴിയില്ല. നിലം നികത്താൻ സർക്കാർ അനുമതി നൽകണം. മുഖ്യമന്ത്രിയോട് വീണ്ടും ഇക്കാര്യം ഉന്നയിക്കും. മന്ത്രിസഭാ യോഗത്തിലൂടെ പരിഹാരമുണ്ടാക്കണമെന്ന് ആവശ്യപ്പെടുമെന്നും മോൻസ് ജോസഫ് പറഞ്ഞു. റവന്യൂ-കൃഷി മന്ത്രിമാർ അനുമതി തരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























