ഭാര്യാ പിതാവിനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊല്ലാൻ ശ്രമം ; പ്രതി അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ഭാര്യാ പിതാവിനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊല്ലാൻ ശ്രമിച്ച യുവാവ് പിടിയിൽ . ഗാന്ധിജി നഗർ ഭഗവതിപുരം കുതിരകുളം പ്രദീപ് വിലാസത്തിൽ പ്രകാശ് (31) ആണ് പിടിയിലായത്. ഇയാൾക്കൊപ്പം ഭാര്യ വാടക വീട്ടിൽ താമസത്തിന് പോകാത്തയിലുള്ള വിരോധം ആണ് അക്രമണത്തിൽ കലാശിച്ചത്. പ്രകാശ് മകളെ മർദ്ദിക്കുന്നത് തടയാൻ ശ്രമിച്ച യുവതിയുടെ പിതാവ് ഉറിയാക്കോട് പൂമല മീനാഭവനിൽ ഡേവിസി(65)നാണ് പരിക്കേറ്റത്. ഇയാൾക്ക് നേരെ പ്രകാശ് ഇരുമ്പ് ചുറ്റിക എടുത്ത് തലയ്ക്കടിക്കുകയും ക്രൂരമായി മർദ്ദിക്കുകയും ചെയ്തതായി പോലീസ് വ്യക്തമാക്കി. മർദ്ദനത്തെ തുടർന്ന് ഡേവിസിന് തലയോട്ടിക്കും, വാരിയെല്ലിനും സാരമായ പരിക്ക് ഉണ്ട്. ഇയാൾ ചികിത്സയിൽ ആണ്.

സംഭവത്തിൽ വിളപ്പിൽശാല പോലീസ് കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിൽ വിളപ്പിൽശാല പോലിസ് ഇൻസ്പെക്ടർ സ്റ്റേഷൻ ഹൗസ് ഓഫീസറായ എൻ സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ എസ് ഐ ആശിഷ്,ബൈജു, സി.പി.ഒ മാരായ അഖിൽ, പ്രദീപ് എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തതത്. പ്രതി പോലീസിനോട് കുറ്റസമ്മതം നടത്തി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി ഉപഭോഗം പരമാവധി കുറച്ചു സഹകരിക്കണം ; പ്രതിസന്ധി പരിഹരിക്കാൻ പൊതുജനങ്ങളുടെ സഹായമഭ്യർത്ഥിച്ച് കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായുള്ള വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ പൊതുജനങ്ങളുടെ സഹായമഭ്യർത്ഥിച്ച് കെഎസ്ഇബി....

മാസപ്പടി കേസ് : ഇഡി നൽകിയത് ഹവാല ഇടപാടുകളുടെ വിശദമായ വിവരങ്ങളടങ്ങിയ റിപ്പോർ‌ട്ട്

0
കൊച്ചി : സിഎംആർഎൽ- എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ അഴിമതി നിരോധന...

പശ്ചിമേഷ്യൻ സംഘർഷം : യു എസ് ഇടക്കാല തിരഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ യുദ്ധം അവസാനിക്കും ;...

0
വാഷിംഗ്‌ടൺ : പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമായിരിക്കെ ഇറാനുമായി ചർച്ചകൾക്ക് സാധ്യതയെന്ന് അമേരിക്കൻ...

ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടും നടപടിയില്ല ; ഖാര്‍ഗെ അപമാനിക്കപ്പെട്ട സംഭവത്തില്‍ പോലീസിനെതിരെ ശക്തമായ പ്രതിഷേധത്തിന് കോണ്‍ഗ്രസ്

0
ഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെക്കെതിരെയുണ്ടായ ജാതി അധിക്ഷേപത്തില്‍ ഉത്തരാഖണ്ഡ് പോലീസിന്റെ...