സീറ്റും ചില്ലുകളും മാറ്റും, ഫ്രിഡ്ജും ഓവനും ഘടിപ്പിക്കും ; പ്രതിപക്ഷത്തെ ഇളക്കിയ നവകേരളബസ് പൊളിച്ചുപണിയുമെന്ന് റിപ്പോർട്ടുകൾ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: നവകേരളയാത്രയ്ക്ക് മുഖ്യമന്ത്രിയും മന്ത്രിമാരും ഉപയോഗിച്ച ബസ് പൊളിച്ചുപണിയും. കെ.എസ്.ആർ.ടി.സി.യുടെ വിനോദസഞ്ചാരയാത്രകൾക്ക് ഉപയോഗിക്കാൻപാകത്തിൽ ബസിൽ മാറ്റംവരുത്തും. പൊതുജനങ്ങൾക്ക് വാടകയ്ക്ക് കൊടുക്കുന്നതിന് മുന്നോടിയായി, മുഖ്യമന്ത്രി ഇരുന്ന വി.ഐ.പി. കസേരയും ബസിലേക്ക് കയറാൻ സഹായിക്കുന്ന ലിഫ്റ്റും കല്ലേറിൽ തകരാത്ത വശങ്ങളിലെ ഗ്ലാസുകളും നീക്കംചെയ്യും. സാധാരണ കോൺട്രാക്ട്‌ കാരേജായി ബസിനെ മാറ്റും. ചെറിയ മാറ്റങ്ങളോടെ ശൗചാലയം നിലനിർത്തും.

നവകേരളസദസ്സിന്റെ എറണാകുളം പര്യടനം അവസാനിച്ചശേഷമാണ് ബസ് ബെംഗളൂരുവിലെ ‘പ്രകാശ്’ കോച്ച് ബിൽഡേഴ്‌സിന് കൈമാറിയത്. ‘പ്രകാശി’ലാണ് ബസ് നിർമിച്ചത്. പ്രതിപക്ഷം ബസ് വാങ്ങലിനെതിരേ രംഗത്തിറങ്ങിയിരുന്നു. ബസ് കെ.എസ്.ആർ.ടി.സി.ക്ക് കൈമാറുമെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു.
മുഖ്യമന്ത്രിയും മന്ത്രിമാരും യാത്രചെയ്യുന്നതോടെ മൂല്യം കൂടുന്ന ബസിനെ മ്യൂസിയമാക്കാമെന്ന നിർദേശം സി.പി.എം. കേന്ദ്രകമ്മിറ്റി അംഗം എ.കെ. ബാലനും മുന്നോട്ടുവെച്ചിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സെലെൻസ്കി സഞ്ചരിച്ച വിമാനം ഡ്രോൺ ആക്രമണത്തിൽ നിന്ന് രക്ഷപെട്ടത് തലനാരിഴയ്‌ക്ക് : നോർവീജിയൻ പ്രധാനമന്ത്രി

0
ഓസ്ലോ: നോർവേയിലെ ഭരണാധികാരിയായിരുന്ന ഹരാൾഡ് അഞ്ചാമൻ രാജാവിന്റെ സംസ്കാര ചടങ്ങിൽ പങ്കെടുക്കുന്നതിനായി...

സ്വത്ത് വീതംവെച്ചതിൽ തർക്കം ; ചവറയിൽ വൃദ്ധമാതാവിനെ ക്രൂരമായി മർദിച്ച് മകൻ

0
ചവറ : വൃദ്ധമാതാവിനെ ക്രൂരമായി മർദ്ദിച്ച് മകൻ. കൊല്ലം ചവറ തോട്ടിന്...

സർക്കാരിന് ആശ്വാസം ; പ്രിയദർശിനി പദ്ധതിക്കെതിരായ സ്വകാര്യ ബസ് ഉടമകളുടെ പരാതി തള്ളി

0
ന്യൂഡൽഹി : കെഎസ്ആർടിസി ബസ്സുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര ഒരുക്കുന്ന സംസ്ഥാന സർക്കാരിന്റെ...

കുട്ടികളെ പൂട്ടിയിട്ട് വീടിന് തീകൊളുത്തി മരിക്കാൻ യുവാവിന്റെ ശ്രമം ; വിദഗ്ധമായി തടഞ്ഞ് പോലീസും...

0
കട്ടാങ്ങൽ: രണ്ടു കുട്ടികളെ വീടിനകത്ത് പൂട്ടിയിട്ട് ദേഹത്ത് തീ കൊളുത്തി മരിക്കാനുള്ള...