മീറ്റർ മാറ്റിസ്ഥാപിച്ച കെ.എസ്.ഇ.ബി ജീവനക്കാരനെ കൊലപ്പെടുത്താൻ ശ്രമം

For full experience, Download our mobile application:
Get it on Google Play

കാസർകോട്: വീട്ടിലെ വൈദ്യുതി മീറ്റർ മാറ്റിവച്ച കെ.എസ്.ഇ.ബി കരാർ ജീവനക്കാരനെ ജീപ്പിടിച്ചും തലയ്ക്കടിച്ചും കൊല്ലാൻ ശ്രമം. ചിറ്റാരിക്കാൽ കാറ്റാംകവലയിൽ ഇന്നലെ വൈകിട്ടാണ് സംഭവം. അക്രമത്തിൽ സാരമായി പരിക്കേറ്റ അരുൺ കുമാറിനെ കാഞ്ഞങ്ങാട് ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാറ്റാംകവലയിലെ ജോസഫും മകൻ സന്തോഷുമാണ് ആക്രമിച്ചത്.അരുൺകുമാറിന്റെ കൂടെയുണ്ടായിരുന്ന ജീവനക്കാരൻ അനീഷ് പിറകോട്ടു മാറിയതിനാൽ രക്ഷപ്പെട്ടു. കെ.എസ്.ഇ.ബി നല്ലോംപുഴ സെക്ഷൻ ഓഫീസിൽ നിന്നുള്ള നിർദ്ദേശപ്രകാരം ജോസഫിന്റെ വീട്ടിലെ കേടായ മീറ്റർ മാറ്റിവയ്ക്കാൻ എത്തിയതായിരുന്നു അരുൺ കുമാറും അനീഷും. ഈ സമയം ജോസഫ് വീട്ടിൽ ഉണ്ടായിരുന്നില്ല.

അവിടെ ഉണ്ടായിരുന്ന സ്ത്രീകളോടും കുട്ടികളോടും പറഞ്ഞശേഷം മീറ്റർ മാറ്റിവച്ച് റോഡിലേക്ക് ഇറങ്ങിയ അരുൺകുമാറിന്റെ ബൈക്കിൽ ജോസഫിന്റെ മകൻ സന്തോഷ് ജീപ്പ് കൊണ്ട് ഇടിക്കുകയായിരുന്നു. വീണുപോയ അരുണിനെ ജോസഫ് ഇരുമ്പ് കമ്പികൊണ്ടടിച്ചു. ആക്രമണത്തിൽ അരുൺകുമാറിന്റെ മൂക്കും ചെവിയും തകർന്നു. ജീപ്പിന്റെ ഇടിയിൽ ബൈക്കിനും കേടുപറ്റി. അരുൺകുമാറിന്റെ മൊബൈൽ ഫോണും വീട്ടുടമ കൈക്കലാക്കി.പ്രദേശത്തെ മറ്റ് വീടുകളിലെ കേടായ മീറ്ററുകൾ മാറ്റിവച്ച ശേഷമാണ് ഇരുവരും ജോസഫിന്റെ വീട്ടിൽ എത്തിയത്.ചിറ്റാരിക്കൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​വ്യാജ പ്രചാരണങ്ങൾ അഴിച്ചുവിടുന്നുവെന്ന് ആക്ഷേപം; ഉമർ ഫൈസി മുക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് ലീഗ്

0
മലപ്പുറം: സിപിഐഎം വേദിയിലെ പരാമര്‍ശത്തില്‍ ഉമര്‍ ഫൈസി മുക്കത്തിന് എതിരെ യൂത്ത്...

കമ്മീഷൻ തുക തുല്യമായി പങ്കുവെക്കണം; ഗംഗാജലത്തിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് യു.പിയിലെ കൗൺസിലർമാർ

0
ലഖ്‌നൗ: തദ്ദേശ സ്ഥാപനങ്ങളുടെ വിവിധ പദ്ധതികളില്‍ നിന്ന് കിട്ടുന്ന കമ്മീഷന്‍ തുല്യമായി...

സുകുമാര കുറുപ്പിനെ കണ്ടെത്താനുള്ള നീക്കം വീണ്ടും സജീവം; ബ്രൂണൈയിലെ പ്രവാസിയെക്കുറിച്ച് അന്വേഷിക്കാൻ രമേശ് ചെന്നിത്തലയുടെ...

0
തിരുവനന്തപുരം: ബ്രൂണൈയില്‍ സുകുമാര കുറുപ്പിന്റെ രൂപസാദൃശ്യമുള്ള വയോധികനെ കണ്ടെത്തിയെന്ന വാര്‍ത്തയ്ക്ക് പിന്നാലെ...

ഡ്രൈവർമാർക്ക് മറാത്തി ഭാഷാ പരിജ്ഞാനം നിർബന്ധം; പഠനത്തിനായി ഒരു വർഷത്തെ സാവകാശം അനുവദിച്ച് ദേവേന്ദ്ര...

0
മുംബൈ: മഹാരാഷ്ട്രയിലെ ഓട്ടോ - കാബ് ഡ്രൈവര്‍മാര്‍ക്ക് മറാത്തി പഠിക്കാന്‍ ഒരു...