ആർ.ജെ.ഡി സംസ്ഥാന നേതൃയോഗം ഇന്ന് തൃശൂരിൽ ; എല്‍ഡിഎഫില്‍ നേരിടുന്ന അവഗണന മുഖ്യ ചര്‍ച്ചാ വിഷയം

For full experience, Download our mobile application:
Get it on Google Play

തൃശൂർ: ആർ.ജെ.ഡി സംസ്ഥാന നേതൃയോഗം ഇന്ന് തൃശൂരിൽ ചേരും. എൽ.ഡി.എഫിൽ നിന്നും നേരിടുന്ന അവഗണനയാണ് യോ​ഗത്തിൽ പ്രധാന ചർച്ചാവിഷയമാവുക. മുന്നണി വിടണമെന്ന ആവശ്യം ജില്ലാ നേതൃത്വങ്ങളും ഉന്നയിക്കുമെന്നാണ് സൂചന. മുന്നണിയിലെ മറ്റു ഘടകകക്ഷികളെ മന്ത്രിസ്ഥാനത്തേക്ക് പരിഗണിച്ചപ്പോൾ ആർ.ജെ.ഡിയെ മാത്രമാണ് സി.പി.എം പരിഗണിക്കാതിരുന്നത്. ഇതിന് പിന്നാലെ നേതാക്കൾക്കിടയിലും, പ്രവർത്തകർക്കിടയിലും എൽ.ഡി.എഫ് വിടണമെന്ന ആവശ്യം ഉയർന്നിരുന്നു. പക്ഷെ സംസ്ഥാന പ്രസിഡണ്ട് എം.വി ശ്രേയാംകുമാർ മുന്നണി വിടാൻ ഒരുക്കമായിരുന്നില്ല. പാർലമെൻറ് തെരഞ്ഞെടുപ്പിൽ എംപി സീറ്റ് ആവശ്യപ്പെട്ടെങ്കിലും അതും ലഭിച്ചില്ല. പാർലമെൻറ് സീറ്റും മന്ത്രിസ്ഥാനവും ലഭിക്കാത്ത തങ്ങൾക്ക് രാജ്യസഭാ സീറ്റിന് അർഹതയുണ്ടെന്ന് മുന്നണി യോഗത്തിൽ ആർ.ജെ.ഡി ഉന്നയിച്ചു. പക്ഷേ അതും ഫലം കാണാതെ വന്നതോടെയാണ് മുന്നണി വിടണമെന്ന ആവശ്യം ആർജെഡി ക്കുള്ളിൽ ശക്തമാവുന്നത്. തെരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ ആർജെഡി മുന്നോട്ടുവെച്ച തിരുത്തലുകൾ മുന്നണി നടപ്പാക്കാത്തതിലും നേതൃത്വത്തിന് കടുത്ത അതൃപ്ത്തിയുണ്ട്. എന്നിരുന്നാലും മുന്നണി വിടുന്ന തീരുമാനം സംസ്ഥാന അധ്യക്ഷൻ്റെ നിലപാടിനെ ആശ്രയിച്ചിരിക്കും.

WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സുകുമാര കുറുപ്പിനെ കണ്ടെത്താനുള്ള നീക്കം വീണ്ടും സജീവം; ബ്രൂണൈയിലെ പ്രവാസിയെക്കുറിച്ച് അന്വേഷിക്കാൻ രമേശ് ചെന്നിത്തലയുടെ...

0
തിരുവനന്തപുരം: ബ്രൂണൈയില്‍ സുകുമാര കുറുപ്പിന്റെ രൂപസാദൃശ്യമുള്ള വയോധികനെ കണ്ടെത്തിയെന്ന വാര്‍ത്തയ്ക്ക് പിന്നാലെ...

ഡ്രൈവർമാർക്ക് മറാത്തി ഭാഷാ പരിജ്ഞാനം നിർബന്ധം; പഠനത്തിനായി ഒരു വർഷത്തെ സാവകാശം അനുവദിച്ച് ദേവേന്ദ്ര...

0
മുംബൈ: മഹാരാഷ്ട്രയിലെ ഓട്ടോ - കാബ് ഡ്രൈവര്‍മാര്‍ക്ക് മറാത്തി പഠിക്കാന്‍ ഒരു...

ഇരുപത്തിരണ്ടായിരം കോടിയുടെ കടം വീട്ടാൻ നൽകേണ്ടത് ആറര കോടി മാത്രം ; മുൻ ബി.ജെ.പി...

0
ന്യൂഡല്‍ഹി: ബിജെപി മുന്‍ എംപി സുഭാഷ് ചന്ദ്രയ്ക്ക് ദേശീയ കമ്പനി നിയമ...

വടകര മാടാക്കര പള്ളിയിലെ പോലീസ് നടപടിയിൽ എസ്ഐക്കും പോലീസുകാർക്കും സ്ഥലംമാറ്റം

0
വടകര: വടകര മാടാക്കര പള്ളിയിലെ പോലീസ് നടപടിയിൽ എസ്ഐക്കും പോലീസുകാർക്കും സ്ഥലംമാറ്റം....