യുവാക്കളെ തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമം ; നാലുപേർ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: യുവാക്കളെ തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാലുപേർ പിടിയിൽ. ആനയടി മധു ഭവനത്തിൽ രാജീവൻ (33), കല ഭവനത്തിൽ അരുൺ (28), പാവുമ്പ മുല്ലയ്ക്കൽ കിഴക്കതിൽ സതീഷ്(39), പന്മന ലക്ഷം വീട് ശരത്ത് (25) എന്നിവരെയാണ് നൂറനാട് പോലീസ് കസ്റ്റഡിയിലെടുത്തത്. സെപ്റ്റംബർ 28ന് രാത്രി 11ഓടെ നൂറനാട് ചത്തിയറ ഭാഗത്ത് ഭഗവതി പടിക്കൽ വീട്ടിൽ വീഞ്ജിത്തിനെയും (38), സുഹൃത്തായ രൺജിത്തിനെയും പ്രതികൾ മാരകായുധങ്ങളുമായി പതിയിരുന്ന് തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം കടന്നു കളയുകയായിരുന്നു.

പരിക്കേറ്റ വീഞ്ജിത്തിനെയും രഞ്ജിത്തിനെയും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒളിവിലായിരുന്ന പ്രതികളായ രാജീവിനെ വഞ്ചിമുക്ക് ഭാഗത്ത് നിന്നും അരുണിനെ ആനയടി ഭാഗത്ത് നിന്നും പിടികൂടി. തുടർ അന്വേഷണത്തിൽ പാവുമ്പ മുല്ലയ്ക്കൽ കിഴക്കതിൽ സതീഷിനെയും പന്മന ലക്ഷം വീട് ശരത്തിനെയും കോട്ടയം രാമപുരം ഭാഗത്ത് നിന്നും കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഇൻസ്പെക്ടർ ശ്രീകുമാറിന്റെ നേതൃത്വത്തിൽ എസ് ഐ സുഭാഷ് ബാബു, എസ്‌സിപിഒ ശരത്, സിജുൻ, സി പി ഒ മനു പ്രസന്നൻ, മണിലാൽ, ജംഷാദ്, മനുകുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആൺസുഹൃത്തിനൊപ്പമുള്ള വീഡിയോ വൈറലായി ; 22-കാരിയെ അച്ഛനും സഹോദരനും ചേർന്ന് ചുറ്റികയ്ക്കടിച്ച് കൊലപ്പെടുത്തി

0
അഹമ്മദാബാദ്: ആൺസുഹൃത്തിനൊപ്പമുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിനെത്തുടർന്ന് 22-കാരിയായ യുവതിയെ അച്ഛനും...

ആൺസുഹൃത്തിനൊപ്പമുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിനെത്തുടർന്ന് 22-കാരിയായ യുവതിയെ അച്ഛനും സഹോദരനും ചേർന്ന് കൊലപ്പെടുത്തി

0
അഹമ്മദാബാദ്: ആൺസുഹൃത്തിനൊപ്പമുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിനെത്തുടർന്ന് 22-കാരിയായ യുവതിയെ അച്ഛനും...

മധ്യപ്രദേശിലെ കുട്ടികളുടെ മരണം റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകരുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട്‌ മരവിപ്പിച്ചു ; പ്രതിഷേധം

0
ഭോപ്പാൽ : മധ്യപ്രദേശിലെ ബാലാഘട്ട് ജില്ലയിൽ ആദിവാസി കുട്ടികൾ മരിച്ച സംഭവത്തെക്കുറിച്ച്...

എറണാകുളത്തും ബിജെപിയിൽ ഫണ്ട് പിരിവ് വിവാദം

0
കൊച്ചി: എറണാകുളത്ത് ബിജെപിയിൽ ഫണ്ട് പിരിവുമായി ബന്ധപ്പെട്ട് പുതിയ വിവാദം....