ഇന്ത്യയെ മതരാഷ്ട്രമാക്കാനുള്ള ശ്രമം നടക്കുന്നു, ജാഗ്രതയോടെ മുന്നോട്ട് പോവേണ്ട കാലം : മുഖ്യമന്ത്രി

For full experience, Download our mobile application:
Get it on Google Play

കാസർകോട്: ഇന്ത്യയെ മതരാഷ്ട്രമാക്കാനുള്ള ശ്രമം നടക്കുന്നുവെന്ന ആരോപണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഭരണഘടനയിൽ അനുശാസിക്കുന്നത് ശാസ്ത്രാഭിരുചിയും യുക്തിചിന്തയും വളർത്തുകയെന്നതാണ് പൗരൻ്റെ കടമയെന്നാണ്. എന്നാൽ നമ്മുടെ രാജ്യത്തെ മത രാഷ്ട്രമാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് കാസർകോട് ശാസ്ത്ര കോൺ​ഗ്രസിൽ മുഖ്യമന്ത്രി പറഞ്ഞു. യുക്തി ചിന്തകൾക്ക് പകരം കെട്ടുകഥകൾക്ക് പ്രാമുഖ്യം കൊടുക്കാൻ ചിലർ ബോധപൂർവ്വം ശ്രമിക്കുകയാണ്. ഭരണഘടന സ്ഥാനത്തിരിക്കുന്നവർ അതിന് നേതൃത്വം നൽകുന്ന ദൗർഭാഗ്യകരമായ കാഴ്ചയാണ് കാണുന്നത്. ജാഗ്രതയോടെ മുന്നോട്ട് പോവേണ്ട കാലമാണിതെന്നും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു. രാജ്യത്ത് ഗവേഷണത്തിനായി ചിലവഴിക്കുന്ന തുക കൂടുതലും അശാസ്ത്രീയമായ കാര്യങ്ങൾക്ക് ഉപയോഗപ്പെടുത്തുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

ശാസ്ത്ര പുരോഗതിക്ക് ഗവേഷണം അനിവാര്യമാണ്. എന്നാൽ രാജ്യം ഗവേഷണത്തിന് പ്രോത്സാഹനം നൽകുന്നില്ല. ശാസ്ത്ര ​ഗവേഷണത്തിന് കുറവ് തുക ചെലവാക്കുന്നു രാജ്യമാണ് ഇന്ത്യയെന്നും മുഖ്യമന്ത്രി ആരോപിച്ചു. മൂന്നര പതിറ്റാണ്ട് കൊണ്ട് ശാസ്ത്ര കോൺഗ്രസിന് മാറ്റങ്ങൾ സംഭവിച്ചു. ശാസ്ത്ര ബോധവും യുക്തിചിന്തയും വളർത്തുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം. സംസ്ഥാനത്ത് നാല് സയൻസ് പാർക്കുകൾ ആരംഭിക്കാൻ ഇരിക്കുകയാണ്. രാജ്യത്തിന് കേരളം മാതൃകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും – വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം

ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ ആപ്പ് ലോഞ്ച് ചെയ്തു. ആരവങ്ങളില്ലാതെ തികച്ചും ലളിതമായി നടന്ന ഓണ്‍ലൈന്‍ ചടങ്ങില്‍ Eastindia Broadcasting Private Limited ന്റെ ഡയറക്ടര്‍മാരും ഓഹരി ഉടമകളും പങ്കെടുത്തു. കമ്പിനിയുടെ മറ്റൊരു ചാനലായ “ന്യൂസ്‌ കേരളാ 24” (www.newskerala24.com) ആധുനിക സാങ്കേതികവിദ്യകളുമായി കൈകോര്‍ത്തുകൊണ്ട് മുമ്പോട്ട് നീങ്ങുകയാണ്. Android App വേര്‍ഷനാണ് ഇപ്പോള്‍ റിലീസ് ചെയ്തത്. ഇതിന്റെ IOS പതിപ്പ് താമസിയാതെ പുറത്തിറങ്ങും. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. കഴിഞ്ഞ ആറുമാസമായി ഇത് പരീക്ഷണ ഘട്ടത്തിലായിരുന്നു. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ആണവമേഖലയില്‍ വന്‍ നിക്ഷേപത്തിനൊരുങ്ങുന്നുവെന്ന സൂചന നല്‍കി അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി

0
ന്യൂഡല്‍ഹി: ആണവമേഖലയില്‍ വന്‍ നിക്ഷേപത്തിനൊരുങ്ങുന്നുവെന്ന സൂചന നല്‍കി അദാനി ഗ്രൂപ്പ് ചെയര്‍മാന്‍...

ചർച്ച നടക്കവെ സഭയ്ക്കകത്ത് ഇറങ്ങി നടക്കുന്ന എംഎൽഎമാർക്ക് മുന്നറിയിപ്പുമായി സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ

0
തിരുവനന്തപുരം: ചർച്ച നടക്കവെ സഭയ്ക്കകത്ത് ഇറങ്ങി നടക്കുന്ന എംഎൽഎമാർക്ക് മുന്നറിയിപ്പുമായി സ്പീക്കർ...

പി എം ശ്രീ നടപ്പാക്കാൻ പറ്റില്ല എന്ന് പറയാൻ എന്തുകൊണ്ടാണ് ലീഗിൻറെ നേതാവ് കൂടിയായ...

0
കൊല്ലം: പിഎംശ്രീ വിഷയത്തിൽ കോൺ​ഗ്രസിനെതിരെ രൂക്ഷവിമർശനവുമായി പി പ്രസാദ്. പി എം...

പിഎംശ്രീ വിഷയത്തിൽ ലജ്ജാകരമായ കീഴടങ്ങലാണ് ഇപ്പോഴത്തെ സർക്കാർ നടത്തിയതെന്ന് പിണറായി വിജയൻ

0
തിരുവനന്തപുരം: പിഎംശ്രീ വിഷയത്തിൽ ലജ്ജാകരമായ കീഴടങ്ങലാണ് ഇപ്പോഴത്തെ സർക്കാർ നടത്തിയതെന്ന് പിണറായി...