ഗുരുവിനെ ഒരു വിഭാഗത്തിന്റെ പ്രതിനിധിയാക്കാൻ ശ്രമം ; സന്ദേശം മനസിലാകാത്തവർ ഇന്നുമുണ്ടെന്ന് മുഖ്യമന്ത്രി

For full experience, Download our mobile application:
Get it on Google Play

ശിവഗിരി : ശ്രീനാരായണ ഗുരുവിന്റെ സന്ദേശം മനസിലാകാത്തവർ ഇന്നുമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശ്രീനാരായണ ഗുരുവിനെ ഒരു വിഭാഗത്തിന്റെ മാത്രം പ്രതിനിധിയാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. മനുഷ്യന്റെ ജാതി മനുഷ്യത്വമാണെന്ന് അർത്ഥശങ്കയില്ലാതെ പറഞ്ഞ ആളാണ് ഗുരുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ശിവഗിരി തീർത്ഥാടനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശ്രീനാരായണ ഗുരു പടർത്തിയ വെളിച്ചം മനുഷ്യമനസുകളെ മാറ്റിയെടുത്തു. എന്നാൽ മനുഷ്യ മനസിനെ വീണ്ടും കലുഷിതമാക്കാനുള്ള പ്രവർത്തനങ്ങളാണ് ഇന്നത്തെ കാലത്ത് ചില വിഭാഗങ്ങൾ സംഘടിതമായി നടത്തുന്നത്. ഇവിടെയാണ് ശ്രീനാരാണ ഗുരുവിന്റെ സന്ദേശങ്ങൾ വേണ്ടരീതിയിൽ ഉൾക്കൊള്ളുകയും അത് സ്വന്തം ജീവിതത്തിലും പൊതുജീവിതത്തിലും പകർത്തുകയും പ്രചരിപ്പിക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യകത.

യഥാർത്ഥത്തിൽ ഗുരുവിന്റെ സന്ദേശം മനുഷ്യ സ്നേഹമായിരുന്നു. അതു കൊണ്ടാണ് ജാതിയുടേയും മതത്തിന്റേയും അതിർവരമ്പുകൾ മാറ്റിമറിച്ചു കൊണ്ട് ചിന്തിക്കാൻ ഗുരു പഠിപ്പിച്ചത്. മനുഷ്യന്റെ ജാതി മനുഷ്യത്വം എന്നാണ് ഗുരു പറഞ്ഞത്. എല്ലാ വിഭാഗീയ വേർതിരിവുകൾക്കുമതീതമായ മനുഷ്യത്വത്തിന്റെ മൂല്യങ്ങളെ സമൂഹത്തിനാകെ വലിയ തോതിൽ വളർത്തിയെടുക്കേണ്ട കാലമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു. മനുഷ്യത്വപരമായ ചിന്തയും പ്രവൃത്തിയും മനുഷ്യന്റെ ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടാൻ ഉതകണമെന്നാണ് ഗുരു കണ്ടത്. അതുകൊണ്ടുതന്നെയാണ് മതമേതായാലും മനുഷ്യൻ നന്നായാൽ മതി എന്ന് ആ കാലത്ത് ശ്രീ നാരായണ ഗുരു പറഞ്ഞത്. അത് ജനങ്ങളെ പഠിപ്പിക്കാൻ ആവശ്യമായ കാര്യങ്ങളും അദ്ദേഹം ചെയ്തു. ഗുരുവിനെ ഏതെങ്കിലും ഒരു വിഭാഗത്തിന്റെ മാത്രം പ്രതീകമായി അവതരിപ്പിക്കാനാണ് ചിലർ ശ്രമിക്കുന്നത്. എന്നാൽ ഇത്തരം ശ്രമങ്ങൾക്ക് നൂറ്റാണ്ടുകൾക്ക് മുമ്പുതന്നെ ശ്രീനാരായണ ഗുരു മറുപടി നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

നാം ജാതിഭേദം വിട്ടിട്ട് ഇപ്പോൾ ഏതാനും വത്സരങ്ങൾ കഴിഞ്ഞിരിക്കുന്നു. എന്നിട്ടും ചില പ്രത്യേക വിഭാഗക്കാർ നമ്മെ അവരുടെ വിഭാഗത്തിൽപ്പെട്ടവരായി വിചാരിക്കുന്നു. അക്കാരണത്താൽ പലർക്കും നമ്മുടെ വാസ്തവത്തിന് വിരുദ്ധമായ ധാരണത്തിന് ഇടവന്നിട്ടുണ്ടെന്നും അറിയുന്നു. നാം ഒരു പ്രത്യേക ജാതിയിലോ മതത്തിലോ ഉൾപ്പെടുന്നില്ല. ഈ വസ്തുത പൊതു ജനങ്ങളുടെ അറിവിലേക്കായി പറയുന്നു എന്ന ശ്രീനാരായണ ഗുരുവിന്റെ തന്നെ വാക്യങ്ങൾ ഉദ്ധരിച്ചു കൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പി.എസ്.സി. ഉദ്യോഗാർഥികളുടെ അനിശ്ചിതകാല സമരം 21 മുതൽ ; പരിപാടിയിലേക്ക് അഭിജീത്ത് ദിപ്‌കെയെ ക്ഷണിക്കും

0
പാലക്കാട് : പി.എസ്.സി.യിലെ ഒഴിവുകൾ കൃത്യമായി റിപ്പോർട്ട് ചെയ്യണമെന്നും നിയമനങ്ങൾ നടത്തണമെന്നും...

‘ദിവസവും രാത്രി 30-40 പേരെ വധിക്കണം’ ; ഗാസയിൽ കൂട്ടക്കൊല നടത്തണമെന്ന് ഇസ്രയേൽ മന്ത്രി

0
ഗാസ : പലസ്തീൻ ജനതയ്ക്കെതിരെ വീണ്ടും വിവാദ പ്രസ്താവനയുമായി ഇസ്രായേൽ പ്രധാനമന്ത്രി...

ഐഷി ഘോഷ് പങ്കെടുക്കുന്ന പരിപാടിക്ക് അനുമതി നിഷേധിച്ച് കണ്ണൂർ സർവകലാശാല

0
കൊച്ചി: എസ്എഫ്ഐ അഖിലേന്ത്യ ജോയിന്‍റ് സെക്രട്ടറി ഐഷി ഘോഷ് പങ്കെടുക്കുന്ന പരിപാടിക്ക്...

ദേശീയപതാകയെ അനാദരിച്ച് ബിജെപി പ്രവര്‍ത്തകര്‍ ; കേസെടുത്ത് ബാലരാമപുരം പോലീസ്

0
തിരുവനന്തപുരം: ബാലരാമപുരത്ത് ദേശീയ പതാകയെ അനാദരിച്ചതിന് ബിജെപി പ്രവർത്തർക്കെതിരെ കേസ്. ബിജെപി...