കൊരട്ടിയിൽ ഭീതി പരത്തിയ കാട്ടുപോത്തിനെ പിടികൂടാനായില്ല

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂര്‍ : കൊരട്ടിയിൽ ഭീതി പരത്തിയ കാട്ടുപോത്തിനെ പിടികൂടാനായില്ല. മയക്കുവെടി വച്ചതിന് പിന്നാലെ കാട്ടുപോത്ത് സർക്കാർ പ്രസ് വളപ്പിലെ കാട്ടിലേക്ക് കയറിപ്പോയി. പോത്തിനെ പിടികൂടിയാൽ ആനക്കയം വനാതിര്‍ത്തിയില്‍ തുറന്ന് വിടുമെന്ന് വനം വകുപ്പ് അറിയിച്ചു. ചൊവ്വാഴ്ച്ച രാവിലെയാണ് കാട്ടുപോത്ത് നാട്ടിലിറങ്ങിയത്. ജനവാസ കേന്ദ്രങ്ങളിലേക്ക് കാട്ടുപോത്ത് എത്തിയതോടെ നാട്ടുകാർ പരിഭ്രാന്തരായി. വനം വകുപ്പിനെ വിവരം അറിയിച്ചതിനെ തുടർന്ന് കാട്ടുപോത്തിനെ പിടികൂടാനുള്ള ശ്രമം തുടങ്ങി.

ഇന്നലെ വൈകുന്നേരം ആറ് മണിയോടെ കാട്ടുപോത്തിനെ മയക്കുവെടി വെച്ചു. ഇടുക്കി വൈല്‍ഡ് ലൈഫ് ഫോറസ്റ്റ് ഓഫീസര്‍ ഡോ.അനുരാജാണ് മയക്കുവെടി വെച്ചത്. പിന്നീട് കാട്ടുപോത്ത് കോനൂര്‍ റോഡിലേക്ക് വിരണ്ടോടി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. വൈകിട്ടോടെ കേന്ദ്ര സര്‍ക്കാരിന്‍റെ പ്രസ് വളപ്പിലേക്ക് കാട്ടുപോത്ത് കയറി. പ്രസ് വളപ്പിലെ ക്വാട്ടേഴ്‌സിന് സമീപമുളള വനപ്രദേശത്തേക്കാണ് കാട്ടുപോത്ത് കയറിയത്. മണിക്കൂറുകള്‍ക്ക് ശേഷവും കാട്ടുപോത്തിനെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ സ്റ്റേഷനിലെ വെള്ളത്തിൽ ഇ കോളിയുണ്ട് ; റിപ്പോർട്ടിൽ കേരളവും

0
ന്യൂഡൽഹി: റെയിൽവേ സ്റ്റേഷനുകളിലെ കുടിവെള്ളത്തിൽ അപകടകാരിയായ ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യം....

സൗദി – തുർക്കി – പാകിസ്ഥാൻ സംയുക്ത പ്രതിരോധ കരാർ ; ചരിത്രപരമായ ആദ്യ...

0
വാഷിംഗ്ടൺ: സൗദി അറേബ്യ, തുർക്കി, പാകിസ്ഥാൻ എന്നീ രാജ്യങ്ങൾ തമ്മിൽ അടുത്തിടെ...

വിമാനവും, ഹെലികോപ്ടറും വാങ്ങാൻ വിമാനക്കമ്പനിക്ക്‌ ടിഎംസി പാർട്ടിഫണ്ടിൽ നിന്ന് 160 കോടി നൽകി ;...

0
ന്യൂഡൽഹി : എംബ്രയർ ജെറ്റ് വിമാനവും അഗസ്റ്റ വി.ഐ.പി. ഹെലികോപ്റ്ററും വാങ്ങാൻ...

പിന്നിൽ നിന്നെത്തിയ തമിഴ്നാട് രജിസ്ട്രേഷൻ കാർ സ്കൂട്ടർ ഇടിച്ചിട്ടു ; കഴക്കൂട്ടം-കാരോട് ബൈപ്പാസിൽ ഹോട്ടൽ...

0
തിരുവനന്തപുരം: കഴക്കൂട്ടം-കാരോട് ബൈപ്പാസിലുണ്ടായ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. വാഴമുട്ടം ജംഗ്ഷനിൽ ഇന്നലെ...