കല്‍പ്പറ്റ: വയനാട് വൈത്തിരിക്കടുത്ത പൊഴുതനയില്‍ പന്ത്രണ്ടുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസിലെ പ്രതി പിടിയില്‍. പൊഴുതന അച്ചൂര്‍ സ്വദേശി രാജശേഖരന്‍ (58) ആണ് അറസ്റ്റിലായത്. ഇതര സംസ്ഥാന തൊഴിലാളികളുടെ മകള്‍ അതിക്രമത്തിനിരയായ സംഭവത്തിലാണ് നടപടി. രാജശേഖരന്‍ ആഴ്ചകളായി കുട്ടിയെ ഉപദ്രവിക്കാറുണ്ടായിരുന്നുവെന്നാണ് ഇരയും കുടുംബവും പോലീസിന് നല്‍കിയിരിക്കുന്ന മൊഴി. നാല് മാസം മുമ്പാണ് വയനാട്ടില്‍ ഇതരസംസ്ഥാനക്കാരായ ഈ കുടുംബം തൊഴിലിനായി എത്തിയത്. ഭാഷ വശമില്ലാതിരുന്നതും ബന്ധുക്കളോ സുഹൃത്തുക്കളോ വയനാട്ടിലില്ലാത്തതും മുതലെടുത്താണ് പെണ്‍കുട്ടിയെ ഉപദ്രവിക്കാന്‍ ഇയാള്‍ ശ്രമിച്ചത്. ചൈല്‍ഡ് ലൈന്‍ നല്‍കിയ വിവരത്തെ തുടര്‍ന്ന് പോലീസ് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാള്‍ക്കെതിരെ നേരെത്തെയും സമാന പരാതികള്‍ ഉയര്‍ന്നിരുന്നതായി പോലീസ് വ്യക്തമാക്കി. സംഭവത്തില്‍ വൈത്തിരി പോലീസ് വിശദമായ അന്വേഷണം തുടങ്ങി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക





























