എ ടി എം കുത്തിത്തുറന്ന് പണം അപഹരിക്കാൻ ശ്രമം : പ്രതി പിടിയിൽ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : അടൂർ ഹൈസ്കൂൾ ജംഗ്ഷന് സമീപമുള്ള ഫെഡറൽ ബാങ്ക് എ ടി എം കുത്തിതുറന്ന് പണം അപഹരിക്കാൻ ശ്രമിച്ച പ്രതി അറസ്റ്റിൽ. ഒഡിഷയിലെ ബാലേഷർ ജില്ലയിൽ ഗജിപൂർ ചന്ദനേശ്വർ എന്ന സ്ഥലത്ത് ജെമിനി മാണാ മകൻ ഗൗര ഹരി മാണാ (36) ആണ് അടൂർ പോലീസിന്റെ പിടിയിലായത്. 19 രാത്രിയാണ് മോഷണശ്രമം നടന്നത്. എ ടി എമ്മിന്റെ മുൻവശത്തെ സി സി ടി വി ക്യാമറകളും അലാറവും വിഛേദിച്ച ശേഷം ഉള്ളിൽ കടന്ന ഇയാൾ മെഷീന്റെ മുൻവശം തകർത്ത് പണം മോഷ്ടിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.

തുടർന്ന് ഇയാൾ അവിടം വിട്ടുപോകുകയായിരുന്നു പിന്നീട് എ ടി എമ്മിലെത്തിയ ആളുകൾ മെഷീന്റെ വാതിൽ പൊളിഞ്ഞുകിടക്കുന്നത് പോലീസിൽ വിവരമറിയിക്കുകയും പോലീസ് ബാങ്ക് അധികൃതരെ ഉടനെതന്നെ ബന്ധപ്പെട്ട് നടപടികൾ സ്വീകരിക്കുകയും ചെയ്തു. ജില്ലാ പോലീസ് മേധാവിയുടെ നിർദേശത്തെ തുടർന്ന് അടൂർ ഡി വൈ എസ് പിയുടെ മേൽനോട്ടത്തിൽ കേസ് അന്വേഷണം ഊർജ്ജിതമാക്കിയ പോലീസ് ഇന്ന് ഉച്ചയ്ക്ക് അടൂരിൽ നിന്നും ഇയാളെ പിടികൂടുകയാണുണ്ടായത്.

സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ച പോലീസ് മോഷ്ടാവ് ഇതരസംസ്ഥാനത്തു നിന്നുള്ളയാളാണെന്ന് മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തിൽ അന്യസംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകളിലും മറ്റും രാത്രിതന്നെ തെരച്ചിൽ ആരംഭിച്ചു. വ്യാപകമായ പരിശോധനയെ തുടർന്ന് പ്രതിയെ കുടുക്കുകയായിരുന്നു. ഇയാൾ വേറെ കേസുകളിൽ പ്രതിയാണോ കൂട്ടാളികൾ ആരെങ്കിലും ഉണ്ടായിരുന്നോ തുടങ്ങിയ കാര്യങ്ങളിൽ വിശദമായ അന്വേഷണം തുടരുകയാണ്.

അടൂരുള്ള ഒരു ഹോട്ടലിലെ ജീവനക്കാരനായ ഇയാൾ രണ്ട് ദിവസമായി ജോലിക്ക് പോകാതിരിക്കുകയായിരുന്നു. ഡി വൈ എസ് പി ആർ ബിനുവിന്റെ മേൽനോട്ടത്തിലുള്ള അന്വേഷണസംഘത്തിൽ പോലീസ് ഇൻസ്‌പെക്ടർ ടി ഡി പ്രജീഷ്, എസ് ഐ മാരായ വിമൽ രഘുനാധ്, അനിൽകുമാർ,, എ എസ് ഐ സുരേഷ് കുമാർ,എസ് സി പി ഒ വിനോദ്, സി പി ഒ സൂരജ്, ഹോം ഗാർഡ് ഉദയകുമാർ എന്നിവരാണ് ഉണ്ടായിരുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...