ബസ് കാത്തുനിന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം ; കാപ്പ പ്രതി അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: നെടുമങ്ങാട് ബസ് സ്റ്റാൻഡിൽ ബസ് കാത്തുനിന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ ഒളിവിലായിരുന്ന കരിപ്പൂർ വാണ്ട സ്വദേശി രാഹുൽ രാജു (27) അറസ്റ്റിൽ. ഫെബ്രുവരിയിലായിരുന്നു സംഭവം. ബസ് സ്റ്റാൻഡിനുള്ളിൽ വെച്ച് പെൺകുട്ടിയെ കടന്നുപിടിക്കാൻ ശ്രമിച്ചപ്പോൾ കൂടെയുണ്ടായിരുന്ന ബന്ധു ചോദ്യം ചെയ്തതിൽ പ്രകോപിതരായ ശ്രീജിത്തും സുഹൃത്തായ രാഹുൽ രാജും ബന്ധുവിനെ ബാത്റൂമിലേക്ക് പിടിച്ചു വലിച്ചു കൊണ്ടു പോയി മർദ്ദിച്ച് അവശനാക്കി മൃതപ്രായനാക്കിയ ശേഷം ഒളിവിൽ പോകുകയായിരുന്നു. കേസിലെ ഒന്നാം പ്രതിയായ ശ്രീജിത്തിനെ ഉടനെ തന്നെ അറസ്റ്റ് ചെയ്തു.

ഒളിവിൽ പോയ രണ്ടാം പ്രതിയുടെ മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ കരിപ്പൂർ ഭാഗത്ത് വെച്ച് നെടുമങ്ങാട് പോലീസ് സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. നെടുമങ്ങാട് സ്റ്റേഷനിലെ കാപ്പ പ്രതിയും റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള ആളും നെടുമങ്ങാട്, വലിയമല സ്റ്റേഷനുകളിൽ മോഷണം, കൂലിത്തല്ല്, കൊലപാതക ശ്രമം, നിരോധിത ലഹരി വിൽപ്പന, പൊലീസിനെ ആക്രമിക്കൽ ഉൾപ്പെടെ 18 ഓളം കേസുകളിലെ പ്രതിയാണ് രാഹുലെന്ന് പോലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് നടൻ വി.കെ ശ്രീരാമന്‍

0
തൃശൂര്‍: പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് എഴുത്തുകാരനും നടനുമായ വി.കെ ശ്രീരാമന്‍....

സഖ്യരാജ്യങ്ങളുടെ സഹായത്തിനായി അമേരിക്ക യാചിക്കുകയാണെന്ന് ഇറാൻ; ഡോണൾഡ് ട്രംപിനെതിരെ കടുത്ത പരിഹാസവുമായി രംഗത്ത്

0
തെഹ്റാൻ: അമേരിക്ക സഖ്യരാജ്യങ്ങളുടെ സഹായത്തിനായി ‘യാചിക്കുകയാണെന്ന്’ പരിഹസിച്ച് ഇറാന്റെ ഉപവിദേശകാര്യ മന്ത്രി...

കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ എതിര്‍പ്പുമായി ഹൈബി ഈഡന്‍ എംപി

0
കൊച്ചി: കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ എതിര്‍പ്പുമായി ഹൈബി ഈഡന്‍ എംപി....

അധ്യാപിക മർദിച്ചതിനെത്തുടർന്ന് ആറ് വയസുകാരൻ ക്ലാസ് മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു

0
അമരാവതി: ഹോംവർക്ക് എഴുതിയില്ലെന്ന് ആരോപിച്ച് അധ്യാപിക മർദിച്ചതിനെത്തുടർന്ന് ആറ് വയസുകാരൻ ക്ലാസ്...