സേലത്ത് ട്രാക്കിൽ വലിയ ഇരുമ്പ് പാളങ്ങൾ വെച്ച് ട്രെയിൻ അട്ടിമറിക്കാൻ ശ്രമം

For full experience, Download our mobile application:
Get it on Google Play

സേലം: തമിഴ്നാട്ടിലെ സേലത്ത് ട്രെയിൻ അട്ടിമറിക്കാന്‍ ശ്രമം. ട്രാക്കില്‍ വലിയ ഇരുമ്പ് പാളങ്ങൾ വെച്ച് യേര്‍ക്കാഡ് എക്‌സ് പ്രസ്സ് അട്ടിമറിക്കാനായിരുന്നു ശ്രമം. എന്നാൽ ലോക്കോ പൈലറ്റിന്റെ ജാഗ്രതയിൽ വന്‍ ദുരന്തം ഒഴിവായി. ഈറോഡ്‌- ചെന്നൈ യേര്‍ക്കാഡ് എക്‌സ് പ്രസ്സ് വരുന്ന വഴി ഈറോഡിനും സേലത്തിനുമിടയില്‍ മകുടംചാവടി സ്റ്റേഷന് അടുത്തായിരുന്നു സംഭവം. ചൊവ്വ രാത്രി ഒന്‍പതരയോടെയാണിത്. ട്രെയിനില്‍ മദ്രാസ് ഹൈക്കോടതിയിലെ ജസ്റ്റിസുമാരായ എന്‍ സതീഷ് കുമാര്‍, ജി കെ ഇളന്തിരയ്യന്‍, കൃഷ്ണന്‍ രാമസ്വാമി, മുന്‍ ജസ്റ്റിസുമാരായ കെ കല്യാണസുന്ദരം, എം ഗോവിന്ദരാജ് എന്നിവരുണ്ടായിരുന്നു.

ട്രാക്കില്‍ അസാധാരണമായി എന്തോ കണ്ടതോടെ ലോക്കോപൈലറ്റ് ബ്രേക്ക് ചെയ്തെങ്കിലും ട്രെയിന്‍ ഇരുമ്പുപാളത്തില്‍ തട്ടിയാണ് നിന്നത്. ഇതോടെ എന്‍ജിന്‍ കേടായി. വേറെ എന്‍ജിന്‍ എത്തിച്ചാണ് ട്രെയിന്‍ യാത്ര തുടര്‍ന്നത്. രണ്ട് മണിക്കൂറോളം ട്രെയിന്‍ പിടിച്ചിട്ടു. കേരളത്തില്‍ നിന്നടക്കമുള്ള നിരവധി ട്രെയിനുകള്‍ ഈറോഡ് സ്റ്റേഷനില്‍ പിടിച്ചിട്ടു. ചെന്നൈയില്‍ നിന്നുള്ള ട്രെയിനുകളും വൈകി. റെയില്‍വേ പോലീസും സേലം പോലീസും കേസെടുത്തു. ദേശീയ അന്വേഷണ ഏജന്‍സികളും വിവരം തേടി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പിഎസ്‌സി പരീക്ഷാ ക്രമക്കേട് : എസ്‌ഐടിക്ക് മറുപടി പറയാൻ പ്രത്യേക സെൽ രൂപീകരിച്ചു

0
തിരുവനന്തപുരം : പിഎസ്‌സി പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്ന പ്രത്യേക...

ഷർട്ടിന്റെ ബട്ടൺ ഇട്ടില്ല ; പ്ലസ് വൺ വിദ്യാർഥിയെ മർദിച്ച കേസ് : എട്ട്...

0
തലശ്ശേരി : പ്ലസ് വൺ വിദ്യാർഥിയെ മർദിച്ച കേസിൽ എട്ട് സീനിയർ...

‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ ബിൽ വർഷകാല സമ്മേളനത്തിൽ അവതരിപ്പിക്കാനുള്ള നീക്കവുമായി കേന്ദ്രം

0
ന്യൂഡൽഹി: തിങ്കളാഴ്ച ആരംഭിക്കുന്ന പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ നിർണായക ബില്ലുകൾ പാസാക്കിയെടുക്കാനുള്ള...

സ്വര്‍ണവിലയില്‍ നേരിയ ഇടിവ്

0
കൊച്ചി: കേരളത്തില്‍ സ്വര്‍ണവില കുറഞ്ഞു. ഗ്രാമിന് 25 രൂപയുടെ കുറവാണ് ഉണ്ടായത്....