ബലാത്സംഗത്തിനിരയായ യുവതിയെ വെടിവെച്ചു കൊല്ലാൻ ശ്രമം ; നട്ടെല്ലിനു വെടിയേറ്റ പെൺകുട്ടി അതീവ ഗുരുതരാവസ്ഥയിൽ

For full experience, Download our mobile application:
Get it on Google Play

രാജസ്ഥാൻ : ബലാത്സംഗത്തിനിരയായ യുവതിയെ വെടിവെച്ചു കൊല്ലാൻ ശ്രമം. കുറ്റാരോപിതനായ യുവാവാണ് യുവതിയെയും സഹോദരനെയും കൊലപ്പെടുത്താൻ ശ്രമിച്ചത്. സഹോദരനെ വെട്ടി വീഴ്ത്തിയ ശേഷം പെൺകുട്ടിയെ വെടിവെയ്ക്കുകയായിരുന്നു. സംഭവത്തിൽ മൂന്ന് പേരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ജയ്പൂരിലെ പ്രാഗ്പുര ഗ്രാമത്തിൽ ശനിയാഴ്ചയാണ് സംഭവം. ഇരുചക്രവാഹനത്തിൽ സഹോദരനൊപ്പം വീട്ടിലേക്ക് മടങ്ങുകയായിരുന്നു യുവതി. ഇതിനിടയിലാണ് ആക്രമണം ഉണ്ടായത്. ഇവരെ തടഞ്ഞ മൂന്നംഗ സംഘം യുവതിയുടെ സഹോദരനെ കോടാലി കൊണ്ട് വെട്ടി വീഴ്ത്തി. ശേഷം പെൺകുട്ടിയെ വെടിവെയ്ച്ചു. സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുന്നതിന് മുമ്പ് സംഘം പെൺകുട്ടിയെ കോടാലി കൊണ്ട് വെട്ടി.

നട്ടെല്ലിനു വെടിയേറ്റ പെൺകുട്ടിയുടെ തലയിലും കാലിലും കൈയിലും തോളിലും വെട്ടേറ്റു. അതീവ ഗുരുതരാവസ്ഥയിൽ യുവതി ഇപ്പോൾ ജയ്പൂരിലെ ആശുപത്രിയിൽ ചികിത്സയിലാണ്. പ്രാഗ്പുര ഗ്രാമത്തിലെ പോലീസ് സ്റ്റേഷനിൽ നിന്ന് 20 മീറ്റർ അകലെയാണ് ആക്രമണം നടന്നത്. സംഭവത്തിൽ പ്രതിയുടെ കൂട്ടാളികളെയാണ് പോലീസ് ആദ്യം അറസ്റ്റ് ചെയ്തത്. പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി യാദവിനെ പിന്നീട് ജയ്പൂരിലെ എസ്എംഎസ് ആശുപത്രിയിൽ ഗുരുതരമായ പരിക്കുകളോടെ കണ്ടെത്തി. പ്രതിയുടെ ഒരു കാല് നഷ്ടമായിട്ടുണ്ട്. അപകടമാണോ ആത്മഹത്യാശ്രമമാണോ എന്ന് വ്യക്തമല്ല. അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...