6 ലക്ഷം വരെ ഫീസ്, പാര മെഡിക്കൽ കോഴ്സിൻ്റെ മറവിൽ തട്ടിപ്പ് ; കൂട്ട പരാതിയുമായി വിദ്യാര്‍ഥികള്‍

For full experience, Download our mobile application:
Get it on Google Play

തൃശൂർ : പാര മെഡിക്കൽ കോഴ്സിൻ്റെ മറവിൽ തട്ടിപ്പ്. തൃശൂർ ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ കൂട്ടപ്പരാതിയുമായി വിദ്യാർത്ഥികളെത്തി. മിനർവ അക്കാദമിക്കെതിരെയാണ് വിദ്യാർഥികളുടെ പരാതി. വ്യാജ സർട്ടിഫിക്കറ്റ് നൽകി പറ്റിച്ചു എന്നാണ് പരാതിയിൽ പറയുന്നത്. പാരാമെഡിക്കൽ കോഴ്സുകൾക്കായി 50,000 മുതൽ ആറ് ലക്ഷം വരെ ഫീസ് വാങ്ങിയെന്നും അംഗീകാരമില്ലാത്ത സ്ഥാപനമാണെന്നുമാണ് വിദ്യാർത്ഥികൾ ആരോപിക്കുന്നത്. തൃശൂര്‍ വടക്കൻ സ്റ്റാൻഡിലാണ് മിനര്‍വ അക്കാദമി പ്രവര്‍ത്തിക്കുന്നത്.

ഡിപ്ലോമ, ഡിഗ്രി കോഴ്സുകളാണ് മിനർവ അക്കാദമി നടത്തുന്നത്. കോഴ്സ് പൂർത്തിയാക്കിയവർക്ക് തൊഴിൽ ലഭിക്കാതെ വന്നതോടെയാണ് സ്ഥാപനത്തിന് അംഗീകാരം ഇല്ലെന്ന് വിദ്യാർത്ഥികൾക്ക് മനസ്സിലാക്കിയത്. പരാതികൾ ഉയർന്നതോടെ സ്ഥാപനം പുതുതായി പഠിച്ചിറങ്ങിയ കുട്ടികൾക്ക് സർട്ടിഫിക്കറ്റ് നൽകിയില്ല. ഇതോടെ വഞ്ചിതരായ വിദ്യാർത്ഥികൾ കൂട്ടത്തോടെ തൃശൂർ ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ എത്തുകയായിരുന്നു. ഈസ്റ്റ് പോലീസ് സ്റ്റേഷനു മുന്നിൽ തമ്പടിച്ച് നൂറിലധികം വിദ്യാർത്ഥികളാണ് തടിച്ചുകൂടിയത്. ഇതോടെ മിനര്‍വ അക്കാദമിയുടെ പ്രിൻസിപ്പലിനെയും വൈസ് പ്രിൻസിപ്പലിനെയും പോലീസ് വിളിച്ച് വരുത്തിയിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...