ഒലിവ് എണ്ണയുടെ ടിന്നുകളിൽ മയക്കുമരുന്ന് കടത്താനുള്ള ശ്രമം പരാജയപ്പെടുത്തി

For full experience, Download our mobile application:
Get it on Google Play

റിയാദ്​: ജോർഡൻ അതിർത്തി വഴി സൗദി അറേബ്യയിലേക്ക്​ ഒലിവ് എണ്ണയുടെ ടിന്നുകളിൽ മയക്കുമരുന്ന് കടത്താനുള്ള ശ്രമം പരാജയപ്പെടുത്തി. സൗദി വടക്കൻ അതിർത്തിയിലെ അല്‍ഹദീദ അതിര്‍ത്തി പോസ്​റ്റിൽവെച്ചാണ്​ കടത്ത്​ സംഘ​ത്തി​െൻറ ശ്രമത്തെ കസ്​റ്റംസ്​ അതോറിറ്റി വിഫലമാക്കിയത്​. വിദേശത്തുനിന്ന് ഇറക്കുമതി ചെയ്ത ഒലീവ് എണ്ണപ്പാട്ടകൾ നിറച്ചുവന്ന ലോറി തടഞ്ഞ്​ പരിശോധിച്ചപ്പോഴാണ്​ ടിന്നുകളിൽ ഒലീവ്​ എണ്ണയല്ലെന്നും ലഹരി ഗുളികകളാണെന്നും കണ്ടെത്തിയത്​. 58,721 ലഹരി ഗുളികകള്‍ അതോറിറ്റി പിടികൂടി. ​ലോറിയിൽ നിറയെ വലിയ എണ്ണ പാട്ടകളായിരുന്നു.

സുരക്ഷാ സാങ്കേതികവിദ്യകളും പോലീസ് നായ്ക്കളെയും ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ പാട്ടകൾക്കുള്ളിൽ എണ്ണയല്ലെന്നും പകരം മയക്കുമരുന്ന് ഗുളികകളാണെന്നും കണ്ടെത്തുകയായിരുന്നു. ഇത്തരം മയക്കുമരുന്ന് കടത്ത്​, മറ്റ്​ സാധനങ്ങളുടെ കള്ളക്കടത്ത് ശ്രമങ്ങളെ കുറിച്ച്​ 1910 എന്ന നമ്പറിലും വിദേശത്തുനിന്ന് 009661910 എന്ന നമ്പറിലും വിവരം നൽകണമെന്നും വിവരങ്ങള്‍ ശരിയാണെന്ന് തെളിഞ്ഞാല്‍ പാരിതോഷികം നല്‍കുമെന്നും കസ്​റ്റംസ്​ അതോറിറ്റി പൊതുജനങ്ങളോട്​ അഭ്യർഥിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിജയ് മന്ത്രിസഭയിൽ കൈക്കൂലിക്കാർ ; ചില മന്ത്രിമാർ കൈക്കൂലി വാങ്ങുന്നു ; ആരോപണവുമായി കെ....

0
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയിയുടെ നേതൃത്വത്തിലുള്ള സർക്കാരിലെ ചില മന്ത്രിമാർ കൈക്കൂലി വാങ്ങുന്നുവെന്ന...

റെയിൽവേ സ്റ്റേഷനുകളിലെ കുടിവെള്ളത്തിൽ ഇ.കോളി ബാക്ടീരിയ സാന്നിദ്ധ്യം ; സി എ ജി ...

0
പാലക്കാട് : റെയിൽവേ സ്റ്റേഷനുകളിലെ കുടിവെള്ളം ഗുരുതരമായ ആരോഗ്യഭീഷണിയാകുന്നുവെന്ന് കൺട്രോളർ ആൻഡ്...

നീറ്റിനു പിന്നാലെ നെറ്റിലും വ്യാപക പിഴവുകൾ ; മൂന്ന് വിഷയങ്ങളിൽ പുനപ്പരീക്ഷ പ്രഖ്യാപിച്ചു

0
ന്യൂഡൽഹി : ചോദ്യക്കടലാസുകളിൽ വ്യാപകപിഴവുകൾ കണ്ടെത്തിയതിനെത്തുടർന്ന് മൂന്നുവിഷയത്തിലെ യു.ജി.സി.-നെറ്റ് പരീക്ഷകൾ വീണ്ടും...

ഡൽഹി മെട്രോയിലെ സിഐഎസ്എഫ് ജവാന്റെ മോശം പേരുമാറ്റം ; കർശന നടപടിയെന്ന് സിഐഎസ്എഫ്

0
ന്യൂഡൽഹി: ഡൽഹി മെട്രോയിലെ സിഐഎസ്എഫ് ജവാന്റെ മോശം പേരുമാറ്റത്തിൽ കർശന നടപടി...