യുവാവിനെ കുത്തി കൊലപ്പെടുത്താൻ ശ്രമം ; പ്രതി അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

വെള്ളറട: തിരുവനന്തപുരം വെള്ളറട, ആറാട്ടുകുഴിയിൽ യുവാവിനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ ഒന്നാം പ്രതി റിമാൻഡിലായി. ലോറി ഡ്രൈവറായ ഷെറിൻ രാജിനെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ ഉണ്ടൻകോട് കിഴക്കേക്കര വീട്ടിൽ പക്രു എന്ന് വിളിക്കുന്ന സബിനാണ് കോടതിയിൽ കീഴടങ്ങിയത്. പിന്നീട് വെള്ളറട പോലീസിനു കൈമാറിയ പ്രതിയെ റിമാൻഡ് ചെയ്യുകയായിരുന്നു. വെള്ളിയാഴ്ച രാത്രിയാണ് ആക്രമണം നടന്നത്. ആറാട്ടുകുഴിയിൽ ബൈക്കിൽ എത്തിയ നാലാംഗ സംഘം ടിപ്പർ ലോറി ഡ്രൈവറായ ഷെറിൻ രാജിനെ റോഡിലേക്ക് വിളച്ചുവരുത്തിയാണ് ആക്രമിച്ചത്.

ഷെറിൻ വീട്ടിലിരിക്കുന്നതിനിടയിൽ ഒരു പരിചയക്കാരനെ കൊണ്ടു ഫോൺ ചെയ്തു റോഡിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ഷെറിൻ റോഡിലെത്തിയപ്പോൾ അവിടെ കാത്തു നിന്നിരുന്ന നാലാംഗ സംഘം ഇയാളെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്യുകയായിരുന്നു. കേസിലെ രണ്ടാംപ്രതി കത്തിപ്പാറ കോളനിയിൽ താമസിക്കുന്ന രാജേഷിനെ സംഭവദിവസം തന്നെ വെള്ളറട പോലീസ് പിടികൂടി റിമാന്റ്ഡ് ചെയ്തുതിരുന്നു. കേസിലെ ബാക്കി രണ്ട് പ്രതികളും ഒളിവിലാണ്. ഇവർക്കായി അന്വേഷണം നടക്കുന്നുണ്ടെന്നും ഉടൻ പിടിയിലാകുമെന്നും വെള്ളറട പോലീസ് വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് കോടതി

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച്...

ഗൾഫ് രാജ്യങ്ങൾക്ക് ഇറാന്റെ കടുത്ത മുന്നറിയിപ്പ്

0
ദുബായ്: പശ്ചിമേഷ്യയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നതിനിടെ ഗൾഫ് രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി...

മലപ്പുറം ഡിസിസി പ്രസിഡന്റ് സ്ഥാനത്തിനായി കോൺഗ്രസിൽ ചരടവുവലി സജീവം

0
മലപ്പുറം: മലപ്പുറം ഡിസിസി പ്രസിഡന്റ് സ്ഥാനത്തിനായി കോൺഗ്രസിൽ ചരടവുവലി സജീവം. വി.എസ്...

സെന്‍സസ് പ്രക്രിയയിലൂടെ എന്‍പിആര്‍ തയ്യാറാക്കുന്നതിനുള്ള അജണ്ടകള്‍ കേന്ദ്ര സര്‍ക്കാര്‍ ഒളിച്ചുകടത്തുകയാണെന്ന് പിണറായി വിജയന്‍

0
തിരുവനന്തപുരം: സെന്‍സസ് പ്രക്രിയയിലൂടെ ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ (എന്‍പിആര്‍) തയ്യാറാക്കുന്നതിനുള്ള...