കൊക്കയ്ൻ കടത്താൻ ശ്രമം ; ബ്രസീലിയൻ യാത്രക്കാരനെ പിടികൂടി കസ്റ്റംസ്

For full experience, Download our mobile application:
Get it on Google Play

ഡൽഹി: കൊക്കയ്ൻ കടത്താൻ ശ്രമിച്ച ബ്രസീലിയൻ യാത്രക്കാരനെ കസ്റ്റംസ് പിടികൂടി. ശരീരത്തിൽ ഒളിപ്പിച്ച ക്യാപ്‌സ്യൂളുകളുടെ രൂപത്തിലാണ് കൊക്കയ്ൻ കടത്താൻ ഇയാൾ ശ്രമിച്ചത്. ഡൽഹി ഇന്ദിരാ ഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നടന്ന പരിശോധനയിലാണ് 11.28 കോടി വിലവരുന്ന കൊക്കയ്ൻ പിടിച്ചത്. ബ്രസീലിലെ സാവോ പോളോ വിമാനത്താവളത്തിൽ നിന്നെത്തിയ യാത്രക്കാരന്റ കൈവശം ലഹരി വസ്തുക്കൾ ഉണ്ടെന്നുള്ള വിവരം കസ്റ്റംസിന് ലഭിച്ചിരുന്നു. തുടർന്ന് ഇയാളെ വൈദ്യപരിശോധനയ്‌ക്ക് വിധേയമാക്കി.

പരിശോധനയിൽ ഇയാളുടെ ശരീരത്തിൽ നിന്ന് 752 ഗ്രാം ലഹരി വസ്തുക്കൾ പിടികൂടി. ഇവ തുടർ പരിശോധനയ്‌ക്ക് വിധേയമാക്കിയപ്പോഴാണ് കൊക്കയിനായിരുന്നുവെന്ന് തിരിച്ചറിഞ്ഞതെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. എൻഡിപിഎസ് വകുപ്പിലെ 43എ, 43ബി എന്നിവ പ്രകാരം ഇയാളെ അറസ്റ്റ് ചെയ്തു. സംഭവത്തിൽ പ്രതിക്കെതിരെ കൂടുതൽ അന്വേഷണം നടന്നു കൊണ്ടിരിക്കുകയാണെന്ന് അധികൃതർ വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...