‘സ്വവര്‍ഗ വിവാഹം’ ജനങ്ങളുടെ വിവേകത്തിന് വിടുക : കേന്ദ്ര നിയമ മന്ത്രി

For full experience, Download our mobile application:
Get it on Google Play

ദില്ലി; സ്വവര്‍ഗ വിവാഹവുമായി ബന്ധപ്പെട്ട വിഷയം രാജ്യത്തെ ജനങ്ങളുടെ വിവേകത്തിന് വിടണമെന്ന് കേന്ദ്ര നിയമ-നീതി മന്ത്രി കിരണ്‍ റിജിജു. പാര്‍ലമെന്റ് ജനങ്ങളുടെ ആശയങ്ങളുടെയും ദര്‍ശനങ്ങളുടെയും തിരഞ്ഞെടുപ്പുകളുടെയും പ്രതിഫലനമാണെന്നും വിവാഹ സ്ഥാപനത്തിന്റെ സിവില്‍ വശങ്ങള്‍ നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട വിഷയം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡല്‍ഹിയില്‍ നടക്കുന്ന ഒരു പരുപാടിയില്‍ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഈ വിഷയം സുപ്രീം കോടതി തീരുമാനിക്കേണ്ട കാര്യമാണോ അതോ പാര്‍ലമെന്റിന് വിടണോ എന്ന ചോദ്യത്തിന് പാര്‍ലമെന്റാണെന്ന് തീരുമാനിക്കേണ്ടതെന്നും മന്ത്രി പറഞ്ഞു. പാര്‍ലമെന്റ് പാസാക്കിയ ഏതെങ്കിലും നിയമം ഭരണഘടനാനുസൃതം അല്ലെങ്കില്‍, സുപ്രീം കോടതിക്ക് അത് മാറ്റാനുള്ള അധികാരം ഉണ്ട്. അല്ലെങ്കില്‍ മറ്റൊരു വിധി പുറപ്പെടുവിക്കുകയോ പാര്‍ലമെന്റിലേക്ക് തിരിച്ചയക്കുകയോ ചെയ്യാം’ നിയമമന്ത്രി പറഞ്ഞു. സ്വവര്‍ഗവിവാഹം അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഒരു കൂട്ടം ഹര്‍ജി സുപ്രീം കോടതി അടുത്തിടെ അഞ്ചംഗ ബെഞ്ചിന് റഫര്‍ ചെയ്യുകയും ഏപ്രില്‍ 18 മുതല്‍ ഭരണഘടനാ ബെഞ്ചിന് മുമ്പാകെ അന്തിമ വാദങ്ങള്‍ക്കായി മാറ്റുകയും ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...