സമ്മാനാർഹമായ ലോട്ടറിയുടെ ടിക്കറ്റിന്‍റെ കളർ പ്രിന്‍റ് ഹാജരാക്കി തട്ടിപ്പ് ശ്രമം ; രണ്ട് യുവാക്കൾ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: തിരുവനന്തപുരം ആറ്റിങ്ങലിൽ വാജ്യ ലോട്ടറി ടിക്കറ്റ് ഹാജരാക്കി സമ്മാനത്തുക തട്ടാൻ ശ്രമിച്ച രണ്ട് യുവാക്കൾ അറസ്റ്റിൽ. സമ്മാനാർഹമായ ലോട്ടറിയുടെ ടിക്കറ്റിന്‍റെ കളർ പ്രിന്‍റ് ഹാജരാക്കിയായിരുന്നു തട്ടിപ്പ് ശ്രമം. മലപ്പുറം മങ്കട സ്വദേശി സജിൻ (38), കണ്ണൂർ ചെറുപുഴ സ്വദേശി നിഖിൽ (40) എന്നിവരാണ് പിടിയിലായത്. പ്രതികളിൽ നിന്ന് വ്യാജ ലോട്ടറി ടിക്കറ്റുകളും പിടിച്ചെടുത്തു

വൈകീട്ട് മൂന്ന് മണിയോടെ ആറ്റിങ്ങൽ കച്ചേരി ജംങ്ഷനിലായിരുന്നു സംഭവം. 5,000 രൂപ സമ്മാനം അടിച്ച വിൻവിൻ ലോട്ടറി ടിക്കറ്റുകൾ ഹാജരാക്കി പണം തട്ടാനായിരുന്നു ലോട്ടറി ഏജൻസിയിലെത്തിയ പ്രതികളുടെ ശ്രമം. സമ്മാനം കിട്ടിയ സീരീസിലെ 12 വ്യാജ ലോട്ടറി ടിക്കറ്റാണ് പ്രതികൾ ഹാജരാക്കിയത്. സംശയം തോന്നിയ ഏജൻസി ജീവനക്കാരൻ പരിശോധിച്ചപ്പോഴാണ് കളര്‍ പ്രിന്‍റ് ചെയ്ത വ്യാജ ടിക്കറ്റാണെന്ന് മനസിലായത്.

കൂട്ടുപ്രതിയുടെ കൈവശവും സമ്മാനം അടിച്ച 12 ലോട്ടറികളുണ്ടെന്ന് കണ്ടെത്തി. ഉടൻ ഏജൻസി ജീവനക്കാരൻ പോലീസിനെ വിവരം അറിയിച്ചു. പോലീസെത്തി പ്രതികളെ പിടികൂടി. വ്യാജരേഖകൾ ചമച്ചതിനും വഞ്ചനാക്കുറ്റത്തിനും പോലീസ് കേസെടുത്തു. തട്ടിപ്പ് സംഘത്തിൽ രണ്ട് പേര്‍ കൂടിയുണ്ടെന്ന് പ്രതികൾ പോലീസിന് മൊഴി നൽകി. തിരുവനന്തപുരത്തെ വിവിധ സ്ഥലങ്ങളെത്തി പണം തട്ടുകയെന്ന ലക്ഷ്യത്തോടെയാണ് സംഘം ജില്ലയിലെത്തിയത്.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​സ്വർണ്ണപ്പണയ തട്ടിപ്പിൽ ഒരാൾ പിടിയിൽ; സ്ഥാപന ഉടമയും യുവമോർച്ച നേതാവുമായ മുഖ്യപ്രതികൾക്കായി അന്വേഷണം ഊർജ്ജിതം

0
ആലപ്പുഴ: ആലപ്പുഴയില്‍ യുവമോര്‍ച്ച നേതാവ് പ്രതിയായ സ്വര്‍ണ്ണപ്പണയ തട്ടിപ്പ് കേസില്‍ പ്രതികളിൽ...

എഎപി നേതാവ് സത്യേന്ദർ ജയിൻ അറസ്റ്റിൽ

0
ന്യൂഡല്‍ഹി: എഎപി നേതാവും മുന്‍മന്ത്രിയുമായ സത്യേന്ദര്‍ ജെയിന്‍ അറസ്റ്റില്‍. മലിനജല...

​കെ-ടെറ്റ് വിധിക്കെതിരായ പുനഃപരിശോധനാ ഹർജി തള്ളി; നിയമപരമായ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: കെ ടെറ്റുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ റിവ്യൂ പെറ്റീഷന്‍ തള്ളിയ സുപ്രീം...

ട്രെയിൻ തട്ടി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

0
ആലപ്പുഴ: കാക്കാഴത്ത് വീടിന് സമീപത്തെ റെയിൽവേ പാളത്തിലേക്ക് ഇഴഞ്ഞുകയറിയ ഒന്നര...