തിരുവനന്തപുരം: സ്ഥിരമായി ബിവറേജിൽ മദ്യം വാങ്ങാൻ പോകുന്ന വഴിയിലെ വീട് പൂട്ടികിടക്കുന്നത് ശ്രദ്ധിച്ച് മോഷണം. നിരവധി മോഷണ കേസുകളിലെ പ്രതികളാണ് ആറ്റിങ്ങലിൽ പിടിയിലായത്. ആറ്റിങ്ങൽ, വെഞ്ഞാറമൂട്, കടയ്ക്കാവൂർ, ചാത്തന്നൂർ പോലീസ് സ്റ്റേഷനുകളിലായി നിരവധി മോഷണ കേസുകളിൽ പ്രതികളായ കൊട്ടിയം പറക്കുളം ഷാൻ മൻസിലിൽ ഷൈനു (39), കൊട്ടിയം തഴുത്തല ഷമീർ മൻസിലിൽ അനിൽ(45) എന്നിവരെയാണ് ആറ്റിങ്ങൽ പോലീസ് പിടികൂടിയത്.
ആറ്റിങ്ങൽ വാളക്കാട് സ്വദേശിയായ സലിം നിവാസിൽ സഫ്ന സലിം എന്നയാളുടെ വീട്ടിൽ നിന്നും 22ലധികം പവൻ സ്വർണ്ണാഭരണങ്ങൾ മോഷണം പോയ കേസിന്റെ അന്വേഷണത്തിനിടയിലാണ് വാളക്കാട് ബിവറേജിനു സമീപത്തു നിന്നും പ്രതികൾ പിടിയിലായത്. സ്ഥിരമായി വാളക്കാട് ബിവറേജിൽ വരാറുള്ള പ്രതികൾ വാളക്കാട് തേരിമുക്ക് ജംഗ്ഷനിലുള്ള വീട് കഴിഞ്ഞ 4 ദിവസമായി അടഞ്ഞു കിടക്കുന്നതായും കഴിഞ്ഞ ഒരു മാസത്തിനകം വിവാഹം നടന്നതായും മനസിലാക്കി ഈ വീട്ടിൽ മോഷണം നടത്തുകയായിരുന്നു. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്ത് തൊണ്ടി മുതലുകൾ കണ്ടെടുക്കേണ്ടതായും മറ്റ് കേസുകളിൽ പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ടതായും ഉണ്ടെന്ന് പോലീസ് പറഞ്ഞു.
ആറ്റിങ്ങൽ ഡിവൈഎസ്പി ജി ബിനു, ആറ്റിങ്ങൽ പോലീസ് സ്റ്റേഷൻ ഐഎസ്എച്ച്ഒ തൻസീം അബ്ദുൾ സമദ്, എസ്ഐമാരായ അഭിലാഷ്, അനൂപ്, എഎസ്ഐമാരായ രാജീവൻ, കിരൺകുമാർ, സിപിഒമാരായ റിയാസ്, രജിത്ത്, നിധിൻ, ഷാഡോ ടീം അംഗങ്ങളായ എഎസ് ദിലീപ്, സിപിഒമാരായ വിനീഷ്, സുനിൽ എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.