പത്തനംതിട്ട : ബാറിലെ വെയ്റ്ററായ അതിഥി തൊഴിലാളിയെ അസഭ്യം വിളിച്ചത് ചോദ്യം ചെയ്തതിലുള്ള വിരോധം കാരണം തലയടിച്ചുപൊട്ടിച്ച കേസിൽ രണ്ട് പ്രതികളെ കീഴ്വായ്പ്പൂർ പോലീസ് പിടികൂടി. ക്രിസ്മസ് ദിവസം വൈകിട്ട് നാലുമണിക്ക് മല്ലപ്പള്ളിയിലെ ബാറിലുണ്ടായ തർക്കമാണ് ആക്രമത്തിന് കാരണം. കല്ലൂപ്പാറ ചെങ്ങരൂർ മടുക്കോലി മലൻകല്ലുങ്കൽ വീട്ടിൽ ജെറിൻ ജോർജ്ജിന്റെ സുഹൃത്ത് സുമേഷിനാണ് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്. പുറമറ്റം വെള്ളിക്കുളം മാമ്പേമൺ ഒറ്റപ്ളാക്കൽ വീട്ടിൽ അനിയന്റെ മകൻ സോജി (24), വെള്ളികുളം കാവുങ്കൽ കോളനിയിൽ ചവർണക്കാട് വീട്ടിൽ ബിജുവിന്റെ മകൻ വിനീത് (26) എന്നിവരാണ് അറസ്റ്റിലായത്.
വൈകിട്ട് 6 മണിയോടെ മല്ലപ്പള്ളി ആനിക്കാട് റോഡിലൂടെ സ്കൂട്ടറിൽ സഞ്ചരിച്ച സുമേഷിനെ അണിമപ്പടിയിലേക്ക് തിരിയുന്ന ബൈപ്പാസ്സ് ജംഗ്ഷന് സമീപം വെച്ച് തടഞ്ഞുനിർത്തിയ നാലുപേരടങ്ങിയ സംഘം കമ്പും കല്ലും കൊണ്ട് ആക്രമിക്കുകയായൊരുന്നു. തലക്കും ശരീരത്തിലും ഗുരുതരമായ പറിക്കുപറ്റിയ സുമേഷിന്റെ ദേഹത്തേക്ക് എന്തോ സ്പ്രേ അടിയ്ക്കുകയും ചെയ്തു. എസ് ഐ സുരേന്ദ്രൻ ജെറിൻ ജോർജ്ജിന്റെ മൊഴി വാങ്ങി വധശ്രമത്തിന് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. തുടർന്ന് പോലീസ് ഇൻസ്പെക്ടർ വിപിൻ ഗോപിനാഥ് അന്വേഷണം ഏറ്റെടുക്കുകയും ശാസ്ത്രീയ കുറ്റാന്വേഷണസംഘത്തെ സ്ഥലത്തെത്തിച്ച് തെളിവുകൾ ശേഖരിക്കുകയും ചെയ്തു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ രണ്ടാം പ്രതി വിനീതിനെ പിറ്റേദിവസം വൈകിട്ട് 4.30 ന് വെണ്ണിക്കുളത്തെ വീടിന്റെ പരിസരത്തുനിന്നും കസ്റ്റഡിയിലെടുക്കുകയായിരുന്നു.
എസ് ഐ ആദർശിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. ഒന്നാം പ്രതി സോജിയെ വീടിന് അടുക്കൽനിന്നും പിന്നീട് എസ് ഐ പിടികൂടിയെങ്കിലും ഇയാളുടെ ബന്ധുക്കളും അയൽവാസികളും ചേർന്ന് പോലീസിനെ തടഞ്ഞ് പ്രതിയെ രക്ഷപ്പെടുത്താൻ ശ്രമിച്ചുവെങ്കിലും കൂടുതൽ ബലം പ്രയോഗിച്ച് കീഴ്പ്പെടുത്തുകയായിരുന്നു. തുടർന്ന് എസ് ഐയുടെ മൊഴിപ്രകാരം ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും കസ്റ്റഡിയിൽ നിന്നും രക്ഷപ്പെടാൻ ശ്രമിച്ചതിനും സോജിക്കെതിരെ കേസെടുത്തു.
പ്രതികളെ വൈദ്യപരിശോധനയ്ക്ക് ശേഷം വിശദമായി ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിച്ചു. കൂടെയുണ്ടായിരുന്നത് വെണ്ണിക്കുളത്തുള്ള രാഹുലും പുറമറ്റത്തുള്ള ആദർശുമാണെന്ന് കുറ്റസമ്മതമൊഴിയിൽ പറഞ്ഞു. ഒന്നാം പ്രതിയായ സോജിക്ക് കോയിപ്രം പോലീസ് സ്റ്റേഷനിൽ നാല് അടിപിടികേസും ആലപ്പുഴ മാന്നാർ പോലീസ് സ്റ്റേഷനിൽ കഞ്ചാവ് ഉപയോഗിച്ചതിന് ഒരുകേസും നിലവിലുണ്ടെന്ന് അന്വേഷണത്തിൽ തെളിഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. മറ്റ് പ്രതികൾക്കായുള്ള അന്വേഷണം തുടരുകയാണ്. പോലീസ് ഇൻസ്പെക്ടർക്കൊപ്പം, എസ് ഐമാരായ ആദർശ്, ജയകൃഷ്ണൻ, എസ് സി പി ഓ അൻസിം, സി പി ഓമാരായ വിഷ്ണു, ഇർഷാദ്, സുജിത് തുടങ്ങിയവരും അന്വേഷണത്തിൽ പങ്കെടുത്തു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്കുവാന് വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്കുവാന് 702555 3033/ 94473 66263 /0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033