സുഹൃത്തിന്റെ പണവും മൊബൈൽ ഫോണും മോഷ്ടിച്ച അന്യസംസ്ഥാന തൊഴിലാളിയെ പിടികൂടി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :  പശുഫാമിലെ ജോലിക്കാരനായ അതിഥിതൊഴിലാളിയുടെ സ്മാർട്ട്‌ ഫോണും പണവും മോഷ്ടിച്ചശേഷം മുറിപൂട്ടി താക്കോലുമായി മുങ്ങിയ മോഷ്ടാവിനെ ഊർജ്ജിത അന്വേഷണത്തിനൊടുവിൽ പോലീസ് പിടികൂടി. തമിഴ്നാട് തേനി പെരിയകുളം ജംഗൽപ്പെട്ടി നാരായണപുരം പിള്ളയാർ റോഡിൽ സ്ട്രീറ്റ് ഡോർ നമ്പർ 50/9 ഡബ്ല്യൂവിൽ താമസിക്കുന്ന കൃഷ്ണന്റെ മകൻ മുരുകൻ കെ (51) ആണ് പെരുനാട് പോലീസിന്റെ പിടിയിലായത്.

ഈമാസം ഏഴിന് നാറാണംമൂഴിയിലാണ് സംഭവം. പശുഫാമിനോട് ചേർന്നുള്ള മുറിയിൽ കിടന്നുറങ്ങിയ തമിഴ്നാട് തേനി ഗോവിന്ദനഗർ ഗുണ്ടന്നൂർ ഡോർ നമ്പർ 723/2 ൽ നിന്നും അത്തിക്കയം നാറാണംമൂഴിയിൽ കുറ്റിയിൽ വീട്ടിൽ മോഹൻരാജിന്റെ വക പശുഫാമിനോട് ചേർന്ന കെട്ടിടത്തിൽ താമസിക്കുന്ന പാൽരാജ് മകൻ വിജയകാന്തി(24)ന്റെ നിക്കറിന്റെ പോക്കറ്റിൽ നിന്നും വിവോ കമ്പനി നിർമിതമായ 10,000 രൂപ വിലവരുന്ന സ്മാർട്ട്‌ ഫോണും 45,000 രൂപയും മോഷ്ടിച്ച പ്രതി പുറത്തിറങ്ങിയശേഷം മുറി പൂട്ടിയിട്ട് കടന്നുകളയുകയായിരുന്നു.

വിജയകാന്തിന്റെ മൊഴിപ്രകാരം കേസെടുത്ത പെരുനാട് പോലീസ്, അന്വേഷണം ഊർജ്ജിതമാക്കിയതിനെ തുടർന്ന് 19 ന് രാത്രി 11.30 ന് താമസസ്ഥലത്തുനിന്നും പ്രതിയെ കസ്റ്റഡിയിലെടുക്കുകയാണുണ്ടായത്.വിശദമായി ചോദ്യം ചെയ്തപ്പോൾ ഫോണും താക്കോലും വീട്ടിലുണ്ടെന്നു മോഷ്ടാവ് സമ്മതിച്ചു. എസ് ഐ രവീന്ദ്രൻ നായരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. സി പി ഓമാരായ ജോമോൻ, അജിത് പ്രസാദ് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾ മ്യൂസിയം പോലീസ് സ്റ്റേഷനിൽ ഓണം ആഘോഷിച്ച സംഭവത്തിൽ ഏഴ്...

0
തിരുവനന്തപുരം: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി) ഉ​ദ്യോ​ഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികൾ മ്യൂസിയം പോലീസ്...

കനത്ത മഴയെത്തുടർന്ന് ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 18 വിമാനങ്ങൾ റദ്ദാക്കി

0
ഡൽഹി: ഡൽഹിയിലും അടുത്തുള്ള മേഖലയിലും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ...

നിങ്ങള്‍ സ്വയം ഒരു കരിയർ തിരഞ്ഞെടുക്കുകയാണോ – അതോ മറ്റുള്ളവരെ പിന്തുടരുകയാണോ ?

0
ഒരു വിദ്യാർത്ഥിയുടെ കരിയർ യാത്ര കോളേജ് അഡ്മിഷനോടെ ആരംഭിക്കുന്നതല്ല. അത് സ്വയം...

ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം

0
തിരുവനന്തപുരം: ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം. ഡിവൈഎഫ്ഐ ഡൽഹി സ്റ്റേറ്റ്...