വീട്ടിലെ അടുക്കളയിൽ ചാരായം വാറ്റ് ; പ്രതി അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :  വീട്ടുകാരുടെ എതിർപ്പ് വകവെയ്ക്കാതെ അടുക്കളയിൽ ചാരായം വാറ്റിയ കേസിൽ പ്രതിയെ അറസ്റ്റ് ചെയ്തു. കോയിപ്രം അയിരൂർ വെള്ളിയറ പനച്ചിക്കൽ മുട്ടുമണ്ണുകാലായിൽ മത്തായിക്കുട്ടിയുടെ മകൻ ബിജോയ്‌ (34) ആണ് കോയിപ്രം പോലീസിന്റെ വലയിൽ കുടുങ്ങിയത്. ഇന്നലെ പകൽ 11 30 ന് ചാരായം വാറ്റുന്ന വിവരമറിഞ്ഞെത്തിയ എസ് ഐ അനൂപിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തെ കണ്ട് ബിജോയ്‌ ഓടി മതിൽ ചാടിക്കടന്ന് രക്ഷപ്പെട്ടു.

കൂടെയോടിയെങ്കിലും പോലീസിന് അപ്പോൾ ഇയാളെ പിടിക്കാനായില്ല. മരുമകനാണ് ഓടിരക്ഷപ്പെട്ടതെന്ന് ബഹളം കേട്ട് വീട്ടിൽ നിന്നിറങ്ങിവന്ന സ്ത്രീ അറിയിച്ചപ്പോൾ ചാരായം വീട്ടിൽ വാറ്റരുതെന്ന് പലതവണ പറഞ്ഞിട്ടും ബിജോയ്‌ കേൾക്കാറില്ലെന്ന് ഭാര്യ ബ്ലെസ്സിയുടെ വെളിപ്പെടുത്തൽ. തുടർന്ന് വീട്ടിനുള്ളിൽ കടന്ന് പരിശോധന നടത്തിയ പോലീസ് അടുക്കളയിലെ അടുപ്പിൽ ചാരായം വാറ്റുന്നത് കണ്ടെത്തി.

15 ലിറ്റർ കോടയും വാറ്റിശേഖരിച്ചുകൊണ്ടിരുന്ന 50 മില്ലി ചാരായവും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. തുടർന്ന് പ്രതിക്കായി തിരച്ചിൽ വ്യാപിപ്പിച്ച പോലീസ് പിന്നീട് വീടിനു സമീപത്തുനിന്നും വൈകിട്ട് നാല് മണിയോടെ ബിജോയിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പോലീസ് ഇൻസ്‌പെക്ടർ സജീഷ് കുമാർ, എസ് ഐ അനൂപ്, സി പി ഓമാരായ അഭിലാഷ്, ബ്ലെസ്സൺ, നെബു മുഹമ്മദ്‌, ശ്രീജിത്ത്‌ പരശുറാം, പ്രദീപ്‌ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

 

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചെങ്കടലിൽ ഇന്ത്യൻ ചരക്കുകപ്പലിന് നേരെ ആക്രമണം ; കപ്പൽ മുങ്ങി

0
ന്യൂഡൽഹി: ചെങ്കടലിൽ യെമൻ തീരത്തിന് സമീപം ഇന്ത്യൻ ചരക്കുകപ്പലായ 'എം.എസ്.വി ഫൈസ്...

എടവണ്ണപ്പാറ – കൊണ്ടോട്ടി റോഡിൽ സ്കൂട്ടറും സൈക്കിളും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

0
എടവണ്ണപ്പാറ: മലപ്പുറം എടവണ്ണപ്പാറ - കൊണ്ടോട്ടി റോഡിൽ ഉണ്ടായ വാഹനാപകടത്തിൽ യുവാവിന്...

ആറന്മുള എംഎൽഎ അബിൻ വർക്കിക്ക് പരിക്ക് ; പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ കഴിഞ്ഞ് മടങ്ങുമ്പോൾ...

0
പത്തനംതിട്ട: ആറന്മുള എംഎൽഎ അബിൻ വർക്കി സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടു. പത്തനംതിട്ട...

യാത്രക്കാരുമായി പോയ റോ റോ ബോട്ട് എഞ്ചിൻ തകരാറിനെ തുടർന്ന് കടലിലേക്ക് ഒഴുകി ;...

0
കൊച്ചി: കപ്പല്‍ച്ചാലിലൂടെ കടലിലേക്ക് ഒഴുകിപ്പോയ റോ റോയില്‍ കുടുങ്ങിയ കൊച്ചുകുട്ടികളടക്കം അമ്പതോളം...