നെടുമ്പ്രം പുതിയകാവ് ഗവണ്‍മെന്റ് ഹൈസ്‌ക്കൂളില്‍ മോഷണ ശ്രമം

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : നെടുമ്പ്രം പുതിയകാവ് ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ മോഷണ ശ്രമം.
ഓഫീസ് റൂമും സ്റ്റാഫ് റൂമും കമ്പ്യൂട്ടര്‍ റൂമും അടക്കം കുത്തിത്തുറന്ന മോഷ്ടാക്കള്‍ ഏഴ് അലമാരകളുടെ ലോക്കറുകളുടെ പൂട്ടുകളും തകര്‍ത്തു. ഓഫീസ് റൂമിലെ പ്രധാന അലമാര കുത്തി തുറന്ന മോഷ്ടാക്കള്‍ ഉള്ളില്‍ സൂക്ഷിച്ചിരുന്ന താക്കോല്‍ക്കൂട്ടം ഉപയോഗിച്ചാണ് മറ്റ് അലമാരകള്‍ തുറന്നത്. പുതിയ സ്‌കൂള്‍ കെട്ടിടത്തിന്റെ പണികളുടെ ഭാഗമായി തൊഴിലാളികള്‍ എത്തിയപ്പോഴാണ് മോഷണ വിവരം പുറത്തിറഞ്ഞത്. വാര്‍ഡ് മെമ്പര്‍ ജിജോ ചെറിയാന്‍ പുളിക്കീഴ് പോലീസില്‍ വിവരം അറിയിച്ചു.

തുടര്‍ന്ന് എത്തിയ എസ്.ഐ അടങ്ങുന്ന സംഘം പ്രാഥമിക പരിശോധന നടത്തി. വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്. കമ്പ്യൂട്ടര്‍ ലാബിലും ഓഫീസ് മുറിയിലുമായി സൂക്ഷിച്ചിരുന്ന ലാപ്‌ടോപ്പുകളും ക്യാമറയും അടക്കമുള്ള വിലപിടിച്ച വസ്തുക്കള്‍ ഒന്നുംതന്നെ നഷ്ടപ്പെട്ടിട്ടില്ല എന്ന് പ്രധാന അധ്യാപിക സി ബിന്ദു കൃഷ്ണ പറഞ്ഞു. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ ഇത് മൂന്നാം തവണയാണ് സ്‌കൂളില്‍ മോഷണവും മോഷണശ്രമവും ഉണ്ടായത്. പ്രധാന അധ്യാപിക നല്‍കിയ പരാതിയില്‍ പോലീസ് കേസ് എടുത്ത് അനേ്വഷണം ആരംഭിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വിഴിഞ്ഞം വിവാദത്തിൽ കെകെ രാഗേഷിനെ തള്ളി പികെ ശ്രീമതി

0
ദില്ലി: വിഴിഞ്ഞം വിവാദത്തിൽ കണ്ണൂർ ജില്ലാ സെക്രട്ടറി കെകെ രാഗേഷിനെ തള്ളി...

ഇനിമുതൽ മരണം രജിസ്റ്റർ ചെയ്യാൻ മെഡിക്കൽ സർട്ടിഫിക്കറ്റ് നിർബന്ധം ; വീഴ്ച വരുത്തിയാൽ പിഴ

0
കോട്ടയം : തദ്ദേശസ്ഥാപനങ്ങളിൽ മരണങ്ങൾ രജിസ്റ്റർ ചെയ്യുമ്പോൾ മരണകാരണം സംബന്ധിച്ച, ഡോക്ടറുടെ...

കള്ളാടി മണ്ണിടിച്ചിൽ: ദുരന്തത്തിന്‍റെ വ്യാപ്തി കുറച്ചത് സർക്കാർ ഇടപെടലിൽ ; ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി

0
മേപ്പാടി: വയനാട് കള്ളാടി മണ്ണിടിച്ചിൽ ദുരന്തത്തിൽ സർക്കാർ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി....

PSC ക്രമക്കേട് ; ക്രൈംബ്രാഞ്ച് പ്രത്യേക സംഘം ഇന്ന് അന്വേഷണം തുടങ്ങും

0
തിരുവനന്തപുരം : പി.എസ്.സി. പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ടുള്ള ക്രൈം ബ്രാഞ്ച് അന്വേഷണം...