കാറില്‍ കടത്താന്‍ ശ്രമിച്ചത് 8310 പാക്കറ്റ് പാന്‍മസാല ; മൂന്ന് പേര്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

കാഞ്ഞങ്ങാട് : മംഗളൂരുവിൽ നിന്നും കോഴിക്കോട്ടേക്ക് കാറിൽ കടത്താൻ ശ്രമിച്ച നിരോധിത പാൻമസാല ശേഖരം പിടിച്ചു. കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി. ഡോ.വി.ബാലകൃഷ്ണന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് കോട്ടച്ചേരിയിൽ നടത്തിയ പരിശോധനയിലാണ് പാൻമസാല പിടിച്ചത്.

സംഭവത്തിൽ കോഴിക്കോട് സ്വദേശികളായ മൂന്ന് പേർ അറസ്റ്റിലായി. സി.അഫ്സൽ(27), ഒ.മജീദ്(32), കെ.പി.അബ്ദുൾ അസീസ്(32) എന്നിവരെയാണ് ഹൊസ്ദുർഗ് പോലീസ് അറസറ്റ് ചെയ്തത്. ഇവർ സഞ്ചരിച്ച കാറിൽ നിന്നും 8310 പാക്കറ്റ് നിരോധിത പുകയില ഉൽപന്നങ്ങളാണ് പിടിച്ചത്.

മംഗളൂരുവിൽ നിന്നും വാങ്ങി കോഴിക്കോട്ട് ചില്ലറ വില്പന നടത്തുകയായിരുന്നു പ്രതികളുടെ ലക്ഷ്യം. പ്രതികൾ സഞ്ചരിച്ചിരുന്ന കാറും കസ്റ്റഡിയിൽ എടുത്തു. ഹൊസ്ദുർഗ് ഇൻസ്പെക്ടർ കെ.പി.ഷൈനിന്റെ നേതൃത്വത്തിൽ എസ്.ഐ. വി.ശ്രീജേഷ്, എ.എസ്.ഐ. അബൂബക്കർ കല്ലായി, സ്ക്വാഡ് അംഗങ്ങളായ നികേഷ്, ജിനീഷ്, ജയേഷ്, സജിത്ത്, ഷാജൻ എന്നിവരാണ് പരിശോധന നടത്തിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഓണം സമൃദ്ധി കർഷക ചന്ത നടന്നു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെ നേതൃത്വത്തില്‍ നടന്ന ഓണം...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഗ്രാമസഭ സെപ്റ്റംബര്‍ ഒന്നു മുതല്‍ 13 വരെ

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിന്റെ 2026 - 2027 വാർഷിക...

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...

തൃശൂർ , എറണാകുളം ജില്ലാ കളക്ടർമാർക്ക് കോടതിയലക്ഷ്യ കേസിൽ രൂക്ഷ വിമർശനം

0
ആലപ്പുഴ: റവന്യു പൊതുസ്ഥലമാറ്റ മാനദണ്ഡങ്ങൾ പാലിക്കാത്ത എറണാകുളം, തൃശൂർ കളക്ടർമാർക്കെതിരെ...