രാജസ്ഥാനിലും ട്രെയിൻ അട്ടിമറി ശ്രമം; 70 കിലോ വരുന്ന സിമന്റ് കട്ട ട്രാക്കിൽ

For full experience, Download our mobile application:
Get it on Google Play

ജയ്‌പൂർ: കാൺപൂരിന് പിന്നാലെ രാജസ്ഥാനിലും ട്രെയിൻ അട്ടിമറി ശ്രമം നടന്നതായി റിപ്പോർട്ട്. രാജസ്ഥാനിലെ അജ്മീറിലാണ് സംഭവം. റെയിൽവേ ട്രാക്കിൽ നിന്ന് 70 കിലോ വരുന്ന സിമന്റ് കട്ടയാണ് കണ്ടെത്തിയത്. ട്രാക്കിൽ സിമന്റ് കട്ട കണ്ടതിന് പിന്നാലെ ലോക്കോ പെെലറ്റ് ട്രെയിൻ നിർത്തുകയും സിമന്റ് കട്ട നീക്കം ചെയ്യുകയും ചെയ്തു. ലോക്കോ പെെലറ്റിന്റെ സമയോജിതമായ ഇടപെടലാണ് വൻദുരന്തം ഒഴിവാക്കിയത്. ഗതാഗതം പുനഃസ്ഥാപിച്ചതായി പോലീസും ആർപിഎഫ് ഉദ്യോഗസ്ഥരും അറിയിച്ചു. ഇന്നലെ കാൺപൂരിൽ ട്രാക്കിൽ ഗ്യാസ് സിലിണ്ടർ വച്ച് അട്ടിമറി നടത്താൻ ശ്രമം നടത്തിയിരുന്നു. ഇതിനെതിരെ റെയിൽവേ മന്ത്രി അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. യുപിയിലെ പ്രയാഗ്‌രാജിൽ നിന്ന് ഹരിയാനയിലെ ഭിവാനിയിലേക്ക് പോകുന്ന കാളിന്ദി എക്സ്‌പ്രസ്സാണ് ട്രാക്കിൽ ഉണ്ടായിരുന്ന ഗ്യാസ് സിലിണ്ടറിൽ ഇടിച്ചത്.

ഇടിയുടെ ആഘാതത്തിൽ സിലിണ്ടർ 50 മീറ്ററോളം ദൂരത്തേക്ക് തെറിച്ചു വീണിരുന്നു. കാൺപൂർ – കാസ്‌ഗഞ്ച് റൂട്ടിൽ ബർരാജ്‌പൂരിനും ബിൽഹൗസിനും ഇടയിലുള്ള മുണ്ടേരി ഗ്രാമത്തിലൂടെ പോകുന്ന റെയിൽവേ ട്രാക്കിലാണ് ഗ്യാസ് സിലിണ്ടർ ഉണ്ടായിരുന്നത്. ട്രെയിനിലെ ഉദ്യോഗസ്ഥർ റെയിൽവേ അധികൃതറെ വിവരം അറിയിക്കുകയും അവർ സ്ഥലത്തെത്തി പരിശോധന നടത്തുകയും ചെയ്തു. സംഭവത്തിൽ ഭീകരവിരുദ്ധ സ്ക്വാഡ്, ആർപിഎഫ്, ജിആർപി സംഘങ്ങൾ അന്വേഷണം നടത്തുകയാണ്. ആരാണ് ഗ്യാസ് സിലിണ്ടർ ട്രാക്കിൽ വെച്ചതെന്ന് വ്യക്തമല്ല. സിലിണ്ടറിന്റെ സമീപത്ത് നിന്ന് പെട്രോൾ നിറച്ച കുപ്പിയും തീപ്പെട്ടിയും കണ്ടെത്തി. ട്രെയിൻ പാളം തെറ്റിക്കാനാണ് ശ്രമം നടത്തിയതെന്നാണ് വിവരം ലഭിക്കുന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചതായി അറിയിച്ചു. ഡൽഹിയിൽ നിന്ന് ദേശീയ അന്വേഷണ ഏജൻസിയുടെ സംഘവും കാൺപൂരിലേക്ക് തിരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...