ആറ്റിങ്ങലില്‍ ലോ​റി​യും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ചു​ണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം : ആറ്റിങ്ങലില്‍ ലോ​റി​യും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ചു​ണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. ബു​ധ​നാ​ഴ്ച രാ​വി​ലെ എ​ട്ട​ര​യോ​ടെ ദേ​ശീ​യ​പാ​ത​യി​ല്‍ രേ​വ​തി ആ​ഡി​റ്റോ​റി​യ​ത്തി​ന് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. അ​പ​ക​ട​ത്തി​ല്‍ ബൈ​ക്ക് യാ​ത്രി​ക​ന്‍ മ​രി​ച്ചു. ആ​റ്റി​ങ്ങ​ല്‍ ത​ച്ചൂ​ര്‍​ക്കു​ന്ന് സ്വ​ദേ​ശി അ​ച്ചു ആ​ണ് മ​രി​ച്ച​ത്. ക​ഴ​ക്കൂ​ട്ടം മ​രി​യ​ന്‍ എ​ന്‍​ജി​നീ​യ​റിം​ഗ് കോ​ള​ജ് വി​ദ്യാ​ര്‍​ഥി​യാ​ണ്. മൂ​ന്നു പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. അ​പ​ക​ട​ത്തി​ല്‍ തീ​പി​ടി​ച്ച ബൈ​ക്ക് പൂ​ര്‍​ണ​മാ​യും ലോ​റി ഭാ​ഗീ​ക​മാ​യും ക​ത്തി​ന​ശി​ച്ചു. ആ​റ്റി​ങ്ങ​ല്‍ ഭാ​ഗ​ത്ത് നി​ന്നും തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ലോ​റി എ​തി​ര്‍​ദി​ശ​യി​ല്‍ നി​ന്നും വ​രി​ക​യാ​യി​രു​ന്ന ബൈ​ക്കു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. കൂ​ടെ ബൈ​ക്കി​ല്‍ യാ​ത്ര ചെ​യ്ത ആ​സി​ഫ്, ലോ​റി ഡ്രൈ​വ​ര്‍, ലോ​റി​യി​ലു​ണ്ടാ​യി​രു​ന്ന മ​റ്റൊ​രാ​ള്‍ എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. പ​രി​ക്കേ​റ്റ​വ​രെ മെ​ഡി​ക്ക​ല്‍ കോ​ള​ജാ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുറ്റം തെളിയിക്കാനാവാതെ പോക്‌സോ കേസ് പ്രതിയെ വെറുതെ വിട്ടു

0
കോഴിക്കോട്: പോക്‌സോ കേസ് പ്രതിക്കെതിയരായ കുറ്റം തെളിയിക്കാനാവാതെ പ്രതിയെ വെറുതെ...

കുന്നിൻമുകളിൽനിന്നു താഴേക്ക് അച്ഛനും അമ്മയും മകനും മരിച്ചു

0
മുംബൈ: കുന്നിൻമുകളിൽനിന്നു താഴേക്ക് അച്ഛനും അമ്മയും മകനും മരിച്ചു. മഹാരാഷ്ട്രയിലെ...

ആറന്മുള ജി.വി.എച്ച് സ്കൂളില്‍ ഓണാഘോഷം “ശ്രാവണം 2026” നടന്നു

0
ആറന്മുള : ആറന്മുള ജി.വി.എച്ച് സ്കൂളിലെ ഓണാഘോഷം "ശ്രാവണം 2026" സ്കൂൾ...

തുറവൂരിൽ വൻ കഞ്ചാവ് വേട്ട ; പത്തനംതിട്ട സ്വദേശികളായ 3 യുവാക്കൾ പിടിയിൽ

0
കുത്തിയതോട്: തുറവൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് നടത്തിയ പരിശോധനയിൽ നാലു...