ആറ്റിങ്ങല്‍: സി.പി.ഐ മുന്‍ ചിറയിന്‍കീഴ് നിയോജകമണ്ഡലം കമ്മിറ്റി അംഗവും എ.ഐ.വൈ.എഫ് ജില്ല കമ്മിറ്റി അംഗവുമായിരുന്ന ഉമേഷ് മുരളി രാജ് ഉള്‍പ്പെടെ 11 പേര് സി.പി.ഐ വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഇവരെ കെ.പി.സി.സി നിര്‍വാഹക സമിതി അംഗം എം.എ. ലത്തീഫ് സ്വീകരിച്ചു.
ചിറയിന്‍കീഴ് പ്രസ്സ് ക്ലബ് ഹാളില്‍ നടന്ന യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ഇളമ്പ ഉണ്ണികൃഷ്ണന്, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ശരുണ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു. ഉമേഷ് മുരളിരാജ് കെ.പി.എം.എസ് ചിറയിന്‍കീഴ് താലൂക്ക് സെക്രട്ടറി കൂടിയാണ്.