ആറ്റിങ്ങൽ ജനതയുടെ ചിരകാലാഭിലാഷമായ ആറ്റിങ്ങൽ ബൈപാസിന്റെ അന്തിമ വിജ്ഞാപനം ഉടൻ ; അടൂര്‍ പ്രകാശ് എം.പി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ആറ്റിങ്ങൽ ജനതയുടെ ചിരകാലാഭിലാഷമായ ആറ്റിങ്ങൽ ബൈപാസിന്റെ അന്തിമ വിജ്ഞാപനം ഉടൻ ഉണ്ടാകുമെന്ന്  അഡ്വ. അടൂര്‍ പ്രകാശ് അറിയിച്ചു. ഇത് സംബന്ധിച്ച് നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ്‌ ഇന്ത്യയുടെ ഉറപ്പ് ലഭിച്ചുകഴിഞ്ഞുവെന്നും നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ആറ്റിങ്ങല്‍ നിവാസികളുടെ സ്വപ്നമായിരുന്നു ഈ ബൈപാസ്. ഇതിനുവേണ്ടി കാത്തിരുന്നത് വര്‍ഷങ്ങളാണ്.  ബൈപാസ് വരുന്നതോടെ ഇപ്പോൾ ആറ്റിങ്ങൽ നഗരത്തില്‍ അനുഭവിക്കുന്ന ഗതാഗത കുരുക്കിന് ഒരു പരിധിവരെ പരിഹാരമാകുമെന്നും അടൂര്‍ പ്രകാശ് പറഞ്ഞു. കഴക്കൂട്ടം മുതൽ കടമ്പാട്ടുകോണം വരെയുള്ള 30.08 കിലോമീറ്റര്‍  ദൈർഘ്യമുള്ള റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് 3എ നോട്ടിഫിക്കേഷൻ ഉൾപ്പെടെയുള്ള നടപടി ക്രമങ്ങൾ പൂർത്തിയാവുകയും പരാതികൾ കേൾക്കുന്നതിനുള്ള സമയപരിധി അവസാനിക്കുകയും മറ്റ്‌ നടപടി ക്രമങ്ങൾ ഇതിനോടകം പൂർത്തിയാവുകയും ചെയ്തിട്ടുണ്ട്. ഇക്കാര്യത്തിൽ ജൂണിൽ അന്തിമ വിജ്ഞാപനം ഉണ്ടാകുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി  നിതിൻ ഗഡ്കരി നേരത്തെ ഉറപ്പു നൽകിയിരുന്നു. എന്നാൽ കോവിഡ് നിയന്ത്രണങ്ങളും ഒപ്പം ചില തടസ്സങ്ങളും കാരണമാണ് നടപടിക്രമങ്ങൾ നീണ്ടുപോയത്.

കോടതിയുടെ നിർദ്ദേശാനുസരണം ഇന്ന് (11) ഇതുമായി ബന്ധപ്പെട്ട പരാതികള്‍ പരിശോധന നടത്തി ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യ പ്രോജക്ട് ഡയറക്ടർ കോടതിക്ക് റിപ്പോർട്ട് സമർപ്പിക്കുകയും തുടർന്ന് പത്ത് ദിവസത്തിനകം അന്തിമ വിജ്ഞാപനം പ്രസിദ്ധീകരിക്കുമെന്നും അറിയിപ്പ് ലഭിച്ചതായി ആറ്റിങ്ങല്‍ എം.പി അടൂര്‍ പ്രകാശ് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിറവത്തെ ആറ്റുതീരം പാര്‍ക്ക് മുവാറ്റുപുഴയാറിലേക്ക് ഇടിഞ്ഞ് താഴ്‌ന്നു ; ഒഴിവായത് വൻ ദുരന്തം

0
കൊച്ചി: എറണാകുളം പിറവത്ത് പാർക്ക് ഇടിഞ്ഞ് താണു. പാഴൂർ ആറ്റുതീരം പാർക്കാണ് മൂവാറ്റുപുഴയാറിലേക്ക്...

കോന്നി സ്വദേശി ആശിഷ് ജോസഫ് മാത്യു യു.കെയിലെ ടൗൺ കൗൺസിലര്‍

0
​യു.കെ : യു.കെയിലെ ടൗൺ കൗൺസിലര്‍ പദവിയിലേക്ക് പത്തനംതിട്ട സ്വദേശിയെ തെരഞ്ഞടുത്തു....

കണ്ണൂരിൽ യുവതിയെ ഭർത്താവ് തീ കൊളുത്തി

0
കണ്ണൂർ: കണ്ണൂരിൽ യുവതിയെ ഭർത്താവ് തീ കൊളുത്തി. കരിവെള്ളൂർ കൂക്കാനത്ത്...

നിയന്ത്രണം വിട്ട ബൈക്ക് ടിപ്പറിനടിയിൽപെട്ടു ; ബൈക്ക് യാത്രികന് ദാരുണാന്ത്യം

0
വെഞ്ഞാറമൂട് : പനവൂർ -ചുള്ളാളം മുസ്ലിം പള്ളിക്ക് സമീപത്ത് ടിപ്പറും ബൈക്കും...