ലക്ഷ്മി മൂവി മേക്കേഴ്സിന്റെ ഉടമ വി.സ്വാമിനാഥന്‍ കോവിഡ് ബാധിച്ച്‌ മരിച്ചു

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : തമിഴ് നിര്‍മ്മാതാവ് വി സ്വാമിനാഥന്‍(67) കോവിഡ് ബാധിച്ച്‌ മരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ്‌ സ്വാമിനാഥന് കോവിഡ്  സ്ഥിരീകരിച്ചത്. അന്ന് മുതല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ രോഗം വഷളാവുകയും അന്ത്യം സംഭവിക്കുകയുമായിരുന്നു.

തമിഴ്നാട്ടിലെ പ്രശസ്ത പ്രൊഡക്ഷന്‍ ഹൗസായ ലക്ഷ്മി മൂവി മേക്കേഴ്സിന്റെ ഉടമയായിരുന്നു സ്വാമിനാഥന്‍. കെ മുരളീധരന്‍, ജി വേണുഗോപാല്‍ എന്നിവരും കമ്പിനി ഉടമകളാണ്. തമിഴ് ചിത്രങ്ങള്‍ നിര്‍മ്മിക്കുന്നതിനു പുറമേ ഏതാനും ചിത്രങ്ങളില്‍ സ്വാമിനാഥന്‍ സപ്പോര്‍ട്ടിംഗ് റോളുകളും ചെയ്തിട്ടുണ്ട്. ഭാര്യ ലളിത. അശോക്, അശ്വിന്‍ എന്നിവരാണ് മക്കള്‍. അശ്വിന്‍ (കുംകി അശ്വിന്‍) തമിഴ് സിനിമാനടനാണ്. ലോക്ഡൗണിനിടെയാണ് അശ്വിന്‍ വിവാഹിതനായത്. സ്വാമിനാഥന്റെ മരണത്തില്‍ സംവിധായകന്‍ പൊന്റാം, ശന്തനു ഭാഗ്യരാജ് തുടങ്ങി നിരവധി താരങ്ങള്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ധർമേന്ദ്ര പ്രധാൻ രാജിവെച്ച സംഭവം മഹത്തായ സമരത്തിന്റെ വിജയമാണെന്ന് എം. സ്വരാജ്

0
പാലക്കാട്: കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ച സംഭവം മഹത്തായ സമരത്തിന്റെ വിജയമാണെന്ന്...

മലബാറിൽ സ്ലീപ്പർകോച്ച് ചുരുങ്ങിയതോടെ ട്രെയിൻയാത്ര അതിദുരിതം

0
പയ്യന്നൂർ: തിരക്കിൽ ഞെരുങ്ങുകയാണ് മലബാറിലെ തീവണ്ടികൾ. ജനറൽ കോച്ചുകളിൽ സൂചികുത്താനിടമില്ല. തീവണ്ടി...

വാഗമണ്ണില്‍ ഭൂമാഫിയ ഏക്കറുകണക്കിന് സര്‍ക്കാര്‍ ഭൂമി കയ്യേറി

0
കോട്ടയം: വാഗമണ്ണിലെ മൊട്ടക്കുന്നില്‍ ഏക്കറുകണക്കിന് സര്‍ക്കാര്‍ ഭൂമി ഭൂമാഫിയ കയ്യേറിയതായി...

ബിജെപിക്ക് വീണ്ടും വെല്ലുവിളി ; കോക്രോച്ച് ജനതാ പാർട്ടിക്ക് പിന്നാലെ ഇ20 ജനതാ പാർട്ടി

0
ന്യൂഡൽഹി: കോക്രോച്ച് ജനത പാര്‍ട്ടിയുടെ സമര വിജയത്തിന് പിന്നാലെ സോഷ്യൽ...