പെരുനാട് മിനി ജലവൈദ്യുത പദ്ധതിയുടെ പവര്‍ ഹൗസില്‍ വെള്ളം കയറി : വൈദ്യുതി ഉല്‍പാദനം നിര്‍ത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പെരുനാട് മിനി ജലവൈദ്യുത പദ്ധതിയുടെ പവര്‍ ഹൗസില്‍ വെള്ളം കയറിയതോടെ വൈദ്യുതി ഉല്‍പാദനം നിര്‍ത്തിവെച്ചു. തു‌ടര്‍ച്ചയായ മൂന്നാമത്തെ വര്‍ഷമാണ് മഴയില്‍ പവര്‍ഹൗസ് വെള്ളത്തിലാകുന്നത്. വൈദ്യുതി ഉത്പാദനം നിര്‍ത്തുന്നത് മൂലം ലക്ഷങ്ങളുടെ നഷ്ടമാണുണ്ടാകുന്നത്.

ചെറിയ വെള്ളപ്പൊക്കത്തില്‍ പോലും വെള്ളം കയറുന്ന പ്രദേശമാണിത്. കക്കാട്ടാറിനോട് ചേര്‍ന്നാണ് പവര്‍ഹൗസ് . വെള്ളം കയറിയാലുടന്‍ ജനറേറ്റര്‍ നിര്‍ത്തും. പവര്‍ ഹൗസിന്റെ നിര്‍മ്മാണം തുടങ്ങിയപ്പോള്‍ത്തന്നെ ഇതിലെ അശാസ്ത്രീയതയെക്കുറിച്ച്‌ പരാതി ഉയര്‍ന്നിരുന്നു. പക്ഷേ വേണ്ടത്ര പഠനം നടത്താതെ നിര്‍മ്മാണം തുടരുകയായിരുന്നു. വെള്ളം കയറുന്നത് ഒഴിവാക്കാന്‍ കക്കാട്ടാറ്റിലെ ചപ്പാത്ത് കഴിഞ്ഞ വര്‍ഷം പൊളിച്ചിരുന്നു. പക്ഷേ പ്രയോജനമുണ്ടായില്ല.  മണിയാര്‍ കാര്‍ബോറാണ്ടം സ്വകാര്യ ജലവൈദ്യുത പദ്ധതി അവിടുത്തെ ഉല്‍പാദനത്തിന് ശേഷം പുറത്തുവിടുന്ന വെള്ളം തടയണ കെട്ടി തടഞ്ഞാണ് പെരുനാട് മിനി ജലവൈദ്യുത പദ്ധതി നാല് മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നത്. 2012 ഫെബ്രുവരിയിലാണ് പദ്ധതി ആരംഭിച്ചത്. ജനറേറ്റര്‍ പൂര്‍ണമായും പ്രവര്‍ത്തന സജ്ജമാകാന്‍ മൂന്ന്  മാസമെടുക്കുമെന്ന് ഡാം സേഫ്റ്റി ഓഫീസര്‍ അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മന്ത്രി പി.കെ ബഷീറിനെതിരെ പ്രമേയവുമായി മുസ്‌ലിം ലീഗ്

0
മലപ്പുറം: മന്ത്രി പി.കെ ബഷീറിനെതിരെ പ്രമേയവുമായി മുസ്‌ലിം ലീഗ്. കൊണ്ടോട്ടി ഇഎംഇഎ...

ഓപ്പറേഷൻ തൂഫാന്റെ നോഡൽ ഓഫീസറായി പുട്ട വിമലാദിത്യ വീണ്ടും ചുമതല ഏറ്റെടുത്തു

0
തിരുവനന്തപുരം: ഓപ്പറേഷൻ തൂഫാന്റെ നോഡൽ ഓഫീസറായി പുട്ട വിമലാദിത്യ വീണ്ടും ചുമതല...

മോഹൻലാൽ സിനിമയുടെ ചിത്രീകരണം സന്നിധാനത്ത് നടക്കില്ല; വനംവകുപ്പ് അനുമതി നിഷേധിച്ചു

0
തിരുവനന്തപുരം: തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം അതിമനോഹരത്തിന്റെ ചിത്രീകരണം...

എയർ ഇന്ത്യയിൽ നടത്തിയ പരിശോധനയിൽ രണ്ട് പൈലറ്റുമാർ കൂടി പ്രാഥമിക ഡ്രഗ് ടെസ്റ്റിൽ പരാജയപ്പെട്ടു

0
ഡൽഹി: ഫുക്കറ്റിൽ നിന്നും ഡൽഹിയിലേക്ക് വന്ന എയർ ഇന്ത്യ വിമാനം ആകാശത്ത്...