കരിപ്പൂര്‍ അപകടം ; ജീവനക്കാരുടെയും യാത്രക്കാരുടെയും ലഗേജ് വീണ്ടെടുക്കാന്‍ അമേരിക്കന്‍ കമ്പനി വരുന്നു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : കരിപ്പുര്‍ വിമാനത്താവളത്തില്‍ ലാന്‍ഡിഗിനിടെ അപകടത്തില്‍പ്പെട്ട് തകര്‍ന്ന വിമാനത്തിലെ ജീവനക്കാരുടെയും യാത്രക്കാരുടെയും ലഗേജ് വീണ്ടെടുക്കാന്‍ അമേരിക്കന്‍ കമ്പിനിയുടെ സഹായം തേടി എയര്‍ ഇന്ത്യ. ഇതുസംബന്ധിച്ച കരാറില്‍ ഒപ്പിട്ടതായി എയര്‍ ഇന്ത്യ എക്സ് പ്രസ്  അറിയിച്ചു.

വലിയ അപകടമുണ്ടായാല്‍ ലഗേജും ബാഗുകളും വീണ്ടെടുക്കുന്നതിനു വൈദഗ്ദ്ധ്യമുള്ള കാന്യന്‍ ഇന്റര്‍നാഷണല്‍ എന്ന കമ്പിനിയുമായാണ് എയര്‍ ഇന്ത്യ കരാര്‍ ഒപ്പിട്ടത്. എയര്‍ ഇന്ത്യ എക്സ് പ്രസ്  പ്രസ്താവനയില്‍ അറിയിച്ചതാണ് ഇക്കാര്യം. ഓരോരുത്തരുടെയും ലഗേജുകള്‍ നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ തിരിച്ചറിഞ്ഞു വീണ്ടെടുക്കാന്‍ ഈ കമ്പിനിയുടെ ജീവനക്കാര്‍ക്ക്  സാധിക്കും. യുഎസ് ആസ്ഥാനമായുള്ള കമ്പിനിയില്‍നിന്നുള്ള സംഘം തിങ്കളാഴ്ച രാത്രി കേരളത്തില്‍ എത്തുമെന്ന് പ്രസ്താവനയില്‍ പറയുന്നു. കരാര്‍ സേവന ദാതാക്കളായ കെനിയന്‍ ഇന്റര്‍നാഷണല്‍ ഏഞ്ചല്‍സ് ഓഫ് എയര്‍ ഇന്ത്യയുടെ സഹായത്തോടെ വ്യക്തിഗത ലഗേജുകള്‍ വീണ്ടെടുക്കും.

അപകടസമയത്ത് യാത്രക്കാരെയും അവരുടെ കുടുംബാംഗങ്ങളെയും സഹായിക്കുന്നതിനുവേണ്ടി പ്രവര്‍ത്തിച്ച എയര്‍ലൈനിന്റെ പ്രത്യേക ടീമായ ഏഞ്ചല്‍സ് ഓഫ് എയര്‍ ഇന്ത്യയുടെ പ്രവര്‍ത്തനത്തെക്കുറിച്ചും എയര്‍ ഇന്ത്യ പരാമര്‍ശിച്ചിട്ടുണ്ട്. ദേശീയ വിമാനക്കമ്പിനിയായ എയര്‍ ഇന്ത്യയുടെ പൂര്‍ണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ എയര്‍ ഇന്ത്യ എക്സ് പ്രസ്  വിമാനമാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റു ചികിത്സയിലായിരുന്ന 56 യാത്രക്കാര്‍ വിവിധ ആശുപത്രികളില്‍നിന്ന് ഡിസ്ചാര്‍ജ് ആയതായി എയര്‍ ഇന്ത്യ അറിയിച്ചു.

ബി 737 വിമാനാപകടത്തില്‍ 149 പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചതായും 23 പേരെ ഡിസ്ചാര്‍ജ് ചെയ്തതായും മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായും സിവില്‍ ഏവിയേഷന്‍ മന്ത്രി ഹര്‍ദീപ് സിംഗ് പുരി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. വിമാനാപകടത്തില്‍ മരിച്ച 16 യാത്രക്കാരുടെ മൃതദേഹം കുടുംബങ്ങള്‍ക്ക് കൈമാറിയതായും അപകടത്തെക്കുറിച്ച്‌ അധികൃതര്‍ അന്വേഷണം നടത്തിവരികയാണെന്നും എയര്‍ ഇന്ത്യ അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘പ്രതിഷേധിക്കുന്നവരെ കാണണം, പിന്തുണ നൽകാനുള്ള കടമയുണ്ട്’ ; ഹേമന്ത് സോറന് കത്തയച്ച് രാഹുൽ ഗാന്ധി

0
റാഞ്ചി : ഝാർഖണ്ഡിൽ പരീക്ഷാക്രമക്കേടുകൾക്കെതിരേ പ്രതിഷേധിക്കുന്ന വിദ്യാർഥികളുമായി കൂടിക്കാഴ്ച നടത്താൻ നിർദേശിച്ച്...

വി സി അനുമതി നിഷേധിച്ച വിദ്യാര്‍ത്ഥി യൂണിയൻ പരിപാടിക്കെത്തി ഐഷി ഘോഷ്

0
കണ്ണൂര്‍: വൈസ് ചാന്‍സലര്‍ അനുമതി നിഷേധിച്ച കണ്ണൂര്‍ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥി...

എസ്എഫ്ഐ പ്രവർത്തകർക്കെതിരെയുള്ള വ്യാജ പരാതിയിൽ പ്രതികരണവുമായി സഞ്ജീവ് പി. എസ്

0
എറണാകുളം: കാലടി സർവകലാശാല വൈസ് ചാൻസലർ സിസ തോമസിനെ വിദ്യാർത്ഥികൾ ആക്രമിച്ചു...

അഭിമന്യുവിന്റെ കൊലപാതക കേസിൽ വിചാരണ തുടങ്ങുന്ന തീയതി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന്...

0
കൊച്ചി: മഹാരാജാസ് കോളേജ് വിദ്യാർത്ഥി അഭിമന്യുവിന്റെ കൊലപാതക കേസിൽ വിചാരണ തുടങ്ങുന്ന...