എഴുതിയില്ലെന്ന് ആരോപണം ; ആറ്റിങ്ങലില്‍ ഒന്നാം ക്ലാസുകാരിയുടെ കൈ വിരല്‍ അധ്യാപിക അടിച്ചൊടിച്ചതായി പരാതി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ആറ്റിങ്ങലില്‍ ഒന്നാം ക്ലാസുകാരിയുടെ കൈ വിരല്‍ അധ്യാപിക ചൂരല്‍ കൊണ്ട് അടിച്ചൊടിച്ചെന്ന് പരാതി. ആറ്റിങ്ങല്‍ കവലിയൂര്‍ ജിഎച്ച്എസ്എസി ലെ അധ്യാപിക റിനിയ്ക്ക് എതിരെയാണ് പരാതി. എഴുതാന്‍ സമയം കൂടുതല്‍ എടുത്തു എന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം. കുട്ടിയുടെ ഒരു വിരലില്‍ പൊട്ടലും, മറ്റൊരു വിരലില്‍ ചതവുമുണ്ടെന്ന് കുടുംബം പറഞ്ഞു. വ്യാഴാഴ്ചയാണ് സംഭവം നടന്നതെന്നാണ് കുടുംബം പറയുന്നത്. എന്നാല്‍ അന്നേ ദിവസം കുട്ടി വീട്ടുകാരോട് യാതൊന്നും പറഞ്ഞില്ല. പിന്നീട് വെള്ളിയാഴ്ച കൈയില്‍ നീരുവന്നത് കണ്ടപ്പോള്‍ ചോദിച്ചപ്പോഴാണ് കുട്ടി അധ്യാപിക അടിച്ച കാര്യം പറയുന്നത്. വീട്ടുകാര്‍ ശനിയാഴ്ച രാവിലെ തന്നെ കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോയി.

ഡോക്ടര്‍ കുട്ടിയോട് തനിച്ച് സംസാരിക്കുകയും കുട്ടി എല്ലാ കാര്യങ്ങളും ഡോക്ടറോടും വിശദീകരിക്കുകയായിരുന്നു. കുട്ടിയ്ക്ക് നല്ല വേദനയുണ്ടെന്നും നിര്‍ത്താതെ കരയുകയായിരുന്നെന്നും വീട്ടുകാര്‍ പറഞ്ഞു. സ്‌കൂളിലേക്കില്ലെന്നാണ് കുട്ടി പറയുന്നതെന്നും വീട്ടുകാര്‍ പറഞ്ഞു. കുട്ടിയുടെ കൈയില്‍ പ്ലാസ്റ്റര്‍ ഇട്ടിരിക്കുകയാണ് നിലവില്‍.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...