തിരുവനന്തപുരം : ആറ്റിങ്ങല്‍ നഗരത്തിലും പരിസരപ്രദേശത്തും അപ്രതീക്ഷിതമായി വീശിയടിച്ച കാറ്റില്‍ പരക്കെ നാശനഷ്ടം. ഇന്ന് രാവിലെയാണ് കാറ്റ് വീശിയത്. ശക്തമായ കാറ്റില്‍ നിരവധി വീടുകളുടെ മേല്‍ക്കൂരകള്‍ തകര്‍ന്നു.
മാര്‍ക്കറ്റ് റോഡിന് സമീപത്ത് കാട്ടില്‍പുത്തന്‍ വീട് രാജുവിന്റെ വീട് ഭാഗികമായി തകര്‍ന്നു. വീടിന്റെ മേല്‍ക്കൂര പറന്ന് അടുത്ത പുരയിടത്തില്‍ പതിക്കുകയും അടുക്കള ഭാഗത്തെ ചുമരുകള്‍ ഇടിഞ്ഞു വീഴുകയും ചെയ്തു. ഒച്ചകേട്ട് വീട്ടിനകത്തുള്ളവര്‍ പെട്ടെന്ന് പുറത്തേക്ക് ഇറങ്ങിയതിനാല്‍ വന്‍ അപകടം ഒഴിവായി. കാറ്റില്‍ മരങ്ങള്‍ ഒടിഞ്ഞുവീണ് ഗതാഗത തടസം ഉണ്ടായി. പലയിടത്തും വൈദ്യുതിബന്ധവും തകര്‍ന്നു. ഇന്ന് രാവിലെയാണ് പൊടിക്കാറ്റ് ആഞ്ഞുവീശിയത്. അപ്രതീക്ഷിതമായി വീശിയ കാറ്റ് ആളുകളില്‍ പരിഭ്രാന്തി സൃഷ്ടിച്ചു.