ആറ്റുകാൽ പൊങ്കാല മഹോത്സവം നാളെ ആരംഭിക്കും ; മനസ് ശുദ്ധമാക്കി ഭക്തർ

For full experience, Download our mobile application:
Get it on Google Play

തിരുവനനന്തപുരം: മനവും തനുവും ശുദ്ധമാക്കി ഭക്തർ കാത്തിരിക്കുന്ന ആറ്റുകാൽ പൊങ്കാല മഹോത്സവം നാളെ ആരംഭിക്കും. ഉത്സവ ക്രമീകരണങ്ങൾ അവസാന ഘട്ടത്തിലാണ്. ദർശനത്തിന് പ്രത്യക ക്യു ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഇത്തവണയുണ്ടാകും.17 ന് രാവിലെ 8ന് ദേവിയെ കാപ്പുകെട്ടി കുടിയിരുത്തുന്നതോടെ ആരംഭിക്കുന്ന ഉത്സവം 27 ന് സമാപിക്കും.

23 ന് ഒഴികെയുളള ദിവസങ്ങളിൽ രാവിലെ 5.30 ന് അഭിഷേകം, 6.05 ന് ദീപാരാധന, 6.40 ന് ഉഷഃപൂജ, 6.50 ന് ഉഷ ശ്രീബലി, 7.15 ന് കളഭാഭിഷേകം, 8.30 ന് പന്തീരടി പൂജ, 11.30 ന് ഉച്ച പൂജ, ഉച്ചയ്ക്ക് 12 ന് ദീപാരാധന, 12.30 ന് ഉച്ച ശ്രീബലി, വൈകിട്ട് 6.45 ന് ദീപാരാധന, 7.15 ന് ഭഗവതി സേവ, രാത്രി 9 ന് അത്താഴപൂജ, 9.15 ന് ദീപാരാധന, 9.30 ന് അത്താഴ ശ്രീബലി, 12 ന് ദീപാരാധന. ഉത്സവത്തിന്റെ പ്രധാന ചടങ്ങായ തോറ്റംപാട്ട് അവതരണത്തിനും 17 ന് തുടക്കമാകും.17 ന് വൈകിട്ട് ആറിന് കലാപരിപാടികളുടെ ഉദ്ഘാടനം നടി അനുശ്രീ നിർവഹിക്കും.

ആറ്റുകാൽ അംബാ പുരസ്‌കാരം സാഹിത്യകാരൻ ജോർജ് ഓണക്കൂറിന് സമ്മാനിക്കും. 19 ന് രാവിലെ 9.30 ന് കുത്തിയോട്ട ബാലന്മാർക്കുള്ള വ്രതം ആരംഭിക്കും. 25 ന് രാവിലെ പത്തരയ്ക്ക് അടുപ്പുവെട്ട്. ഉച്ചയ്ക്ക് 2.30 ന് പൊങ്കാല നിവേദ്യം. രാത്രി ഏഴരയ്ക്ക് കുത്തിയോട്ട ബാലന്മാർക്കുള്ള ചൂരൽ കുത്ത്, രാത്രി 11 ന് മണക്കാട് ശാസ്താ ക്ഷേത്രത്തിലേക്കുള്ള പുറത്തെഴുന്നളളത്ത്. എഴുന്നള്ളത്ത് തിരികെ എത്തുന്ന 26 ന് രാവിലെ എട്ടിന് ദേവിയെ അകത്ത് എഴുന്നള്ളിക്കും. രാത്രി 9.45 ന് കാപ്പഴിക്കും. 12.30 ന് കുരുതി തർപ്പണത്തോടെ ഉത്സവം സമാപിക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പരസ്ത്രീബന്ധം ഭാര്യയെ അറിയിച്ചു ; സുഹൃത്തിനെ 3-ാംനിലയിൽനിന്ന് താഴേക്കെറിഞ്ഞുകൊന്നു

0
എടവണ്ണപ്പാറ : എടശ്ശേരിക്കടവിൽ വാടകക്വാട്ടേഴ്സിൽ താമസിക്കുന്ന ജാർഖണ്ഡ് സ്വദേശി പ്രകാശ് ഡുംഡു...

രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടാൻ ഒരു തീരുമാനവുമില്ലെന്ന് എം എ ബേബി

0
ഡൽഹി : രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടാൻ ഒരു തീരുമാനവുമില്ലെന്ന്...

പ്രിയവർഗീസ് നിയമനക്കേസ് : അഭിഭാഷകമാറ്റത്തിൽ എൻഒസി നൽകാതെ സുഭാഷ്ചന്ദ്രൻ

0
ന്യൂഡൽഹി : കണ്ണൂർ സർവകലാശാലയിൽ അസോസിയേറ്റ് പ്രൊഫസർ തസ്തികയിൽ പ്രിയാ വർഗീസിന്റെ...

ഹൈന്ദവസംഘത്തിന്റെ സന്ദർശനത്തിൽ വിവാദം ; വനിതാ ജീവനക്കാരെ മാറ്റിനിർത്തി, ഈഫൽ ടവറിൽ ജീവനക്കാരുടെ പണിമുടക്ക് 

0
പാരീസ് : ഹിന്ദു മതസംഘടനാ പ്രതിനിധി സംഘത്തിന്റെ സന്ദർശനവേളയിൽ വനിതാ ജീവനക്കാരെ...