ആറ്റുകാൽ പൊങ്കാലയ്ക്ക് സ്പെഷ്യൽ ട്രെയിനുകൾ അനുവദിക്കണം : കെ.സുരേന്ദ്രൻ റെയിൽവെമന്ത്രിക്ക് നിവേദനം നൽകി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ആറ്റുകാൽ പൊങ്കാലയോട് അനുബന്ധിച്ച് മലബാറിൽ നിന്നും തിരുവനന്തപുരത്തേക്ക് സ്പെഷ്യൽ ട്രെയിനുകൾ അനുവദിക്കണമെന്ന് റെയിൽവെ സഹമന്ത്രി വി.സോമണ്ണയുമായി നടത്തിയ കൂടിക്കാഴ്ചയിൽ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദൻ അഭ്യർത്ഥിച്ചു. ആറ്റുകാൽ പൊങ്കാലയുടെ തലേദിവസമായ മാർച്ച് 12ന് കണ്ണൂർ – തിരുവനന്തപുരം (12081) മംഗലാപുരം- തിരുവനന്തപുരം വന്ദേഭാരത് (20631) തുടങ്ങിയ ട്രെയിനുകൾ മെയിൻ്റനൻസ് വർക്ക് കാരണം സർവീസ് നടത്തില്ലെന്ന് അറിയിച്ചിരുന്നു. ഭക്തരുടെ ബുദ്ധിമുട്ട് പരിഗണിച്ച് അന്നേ ദിവസം ട്രെയിൻ സർവീസ് നടത്തണമെന്ന് അദ്ദേഹം മന്ത്രിയോട് അഭ്യർത്ഥിച്ചു. സ്ത്രീകളുടെ ശബരിമലയായ ആറ്റുകാലിലേക്ക് സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഭക്തർ ഒഴുകിയെത്തും. ഇതിനാൽ സ്പെഷ്യൽ ട്രെയിനുകൾ അത്യാവശ്യമാണ്. സംസ്ഥാനത്തെ യാത്രാദുരിതം പരിഗണിച്ച് കൂടുതൽ ട്രെയിനുകൾ സംസ്ഥാനത്തിന് അനുവദിക്കണം. നിലവിലുള്ള ട്രെയിനുകൾക്ക് കൂടുതൽ സ്റ്റോപ്പുകൾ അനുവദിക്കണമെന്നും മന്ത്രിക്ക് നൽകിയ നിവേദനത്തിൽ സുരേന്ദ്രൻ ആവശ്യപ്പെട്ടു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇലന്തൂര്‍ പഞ്ചായത്തില്‍ സൗജന്യ ഓണകിറ്റുകള്‍ വിതരണം ചെയ്തു

0
ഇലന്തൂർ : ഇലന്തൂർ ഗ്രാമ പഞ്ചായത്തില്‍ സൗജന്യ ഓണകിറ്റുകളുടെ വിതരണം പ്രസിഡന്റ്...

മുഖ്യമന്ത്രിയുടെ സര്‍വീസ് മെഡലിന് അര്‍ഹനായി പത്തനംതിട്ട ഫയർ സ്റ്റേഷനിലെ കെ.കെ രമാകാന്ത്

0
പത്തനംതിട്ട : പത്തനംതിട്ട ഫയര്‍ സ്റ്റേഷനിലെ ഉദ്യോഗസ്ഥന് മുഖ്യമന്ത്രിയുടെ സര്‍വീസ് മെഡല്‍...

വാഴയിലയിലൂടെ വരുമാനം കണ്ടെത്തി ഇളമണ്ണൂര്‍ സ്വദേശി സുരേഷും കുടുംബവും

0
കോന്നി : വാഴയിലകള്‍ വിറ്റ്‌ വത്യസ്തമായ മാര്‍ഗത്തിലൂടെ മികച്ച വരുമാനം നേടുകയാണ്‌...

​’ഗ്യാനേഷ് കുമാറിനെ കൊണ്ടുപോയ്ക്കോളൂ, ഇവിഎമ്മുകൾ അയച്ചുതരാം’; ട്രംപിനെ പരിഹസിച്ച് കോൺഗ്രസ് നേതാവ് പവൻ ഖേര

0
ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പുകഴ്ത്തി യുഎസ് പ്രസിഡന്റ്...